തിരുവനന്തപുരം: ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്ററുടെ നടപടികളിൽ പ്രതിഷേധിച്ച് ലക്ഷദ്വീപ് ജനത നടത്തുന്ന 12 മണിക്കൂർ ഉപവാസത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചു സോഷ്യലിസ്റ്റ് പാർട്ടി ഒഫ് ഇന്ത്യ പ്രവർത്തകർ വീടുകളിൽ അനുഭാവസത്യഗ്രഹം നടത്തി. എറണാകുളത്ത് പ്രസിഡന്റ് അഡ്വ. തമ്പാൻ തോമസ്, തിരുവനന്തപുരത്ത് ദേശീയ വൈസ് പ്രസിഡന്റ് അഡ്വ. എസ്. രാജശേഖരൻ, കെ. ശശികുമാർ, കൊല്ലത്ത് കായിക്കരബാബു, കോഴിക്കോട് ഇ.കെ. ശ്രീനിവാസൻ, കണ്ണൂരിൽ മനോജ് .ടി. സാരംഗ്, ആലപ്പുഴയിൽ എൻ.റാം, പാലക്കാട് കാട്ടുകുളം ബഷീർ, പത്തനംതിട്ടയിൽ സി.പി. ജോൺ, കോട്ടയത്തു ലിജോയ് തോമസ്, തൃശൂർരിൽ കെ.എസ്. ജോഷി, ഇടുക്കിയിൽ എം.ഐ. രവീന്ദ്രൻ, മലപ്പുറത്ത് മുഹമ്മദ് ഷെരീഫ്, കാസർകോട് ടി. അബ്ദുള്ള എന്നിവർ നേതൃത്വം നൽകി.