ollie

ലണ്ടന്‍: ടെസ്റ്റിൽ മികച്ച നിലയിൽ അരങ്ങേറ്റം കുറിച്ചതിന് പിന്നാലെ വംശീയവും ലൈംഗികച്ചുവയുള്ളതുമായ പഴയ ട്വീറ്റുകൾ പുറത്തുവന്നതോടെ പേസർ ഒല്ലി റോബിൻസണെ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്തു.

ന്യൂസിലാൻഡിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലൂടെയാണ് ഒല്ലി അരങ്ങേറ്റം കുറിച്ചത്. മത്സരത്തിൽ ഇരു ഇന്നിംഗ്സുകളിലുമായി ഏഴു വിക്കറ്റുകൾ വീഴ്ത്തിയിരുന്നു. ഇതിന് പിന്നാലെയാണ് എട്ടു വർഷം മുമ്പുള്ള താരത്തിന്റെ ട്വീറ്റുകൾ വൈറലായത്. 2012-2013 കാലത്ത് പങ്കുവെച്ച ട്വീറ്റുകളാണ് ഇപ്പോൾ ഒല്ലിയെ വെട്ടിലാക്കിയിരിക്കുന്നത്. തനിക്ക് പക്വതയില്ലാത്ത സമയത്തുള്ള ട്വീറ്റുകളാണിതെന്ന് പറഞ്ഞ് താരം മാപ്പ് ചോദിച്ചിരുന്നു.