india-cricket

മുംബയ് : ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ശ്രീലങ്കൻ പര്യടനത്തിലെ ഏകദിന,ട്വന്റി-20 മത്സരങ്ങൾ ജൂലായ് 13 മുതൽ 25 വരെ ആയിരിക്കുമെന്ന് ഔദ്യോഗിക ടി വി സംപ്രേഷണ അവകാശം നേടിയ സോണി അറിയിച്ചു. മൂന്ന് വീതം ഏകദിനങ്ങളും ട്വന്റി-20കളുമാണ് പര്യടനത്തിനുള്ളത്. വിരാട് കൊഹ്‌ലിയടക്കമുള്ള പ്രധാന താരങ്ങൾ ഇംഗ്ളണ്ട് പര്യടനത്തിലായതിനാൽ ഇന്ത്യയുടെ രണ്ടാം നിരയാവും ലങ്കയിലേക്ക് പോവുക. ഈ ടീമിന്റെ നായകനായി ശിഖർ ധവാൻ,ശ്രേയസ് അയ്യർ,ഹാർദിക പാണ്ഡ്യ എന്നിവരാണ് പരിഗണനയിലുള്ളത്.മലയാളി താരം സഞ്ജു സാംസണെ ടീമിൽ ഉൾപ്പെടുത്താൻ സാദ്ധ്യത ഏറെയാണ്. ഐ.പി.എല്ലിൽ തിളങ്ങിയ ദേവ്ദത്ത് പടിക്കലാണ് ടീമിലെത്താൻ സാദ്ധ്യതയുള്ള മറ്റൊരു മലയാളി.

പരമ്പരയിലെ എല്ലാമത്സരങ്ങൾക്കും നടക്കുന്നത് കൊളംബോയിലായിരിക്കും.