തിരുവനന്തപുരം: അടിക്കടിയുള്ള പെട്രോൾ,​ഡീസൽ വില വർദ്ധനയിൽ പ്രതിഷേധിച്ച് ആർ.എം.എസിന് മുന്നിൽ ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ (എ.ഐ.ടി.യു.സി)​ ധർണ നടത്തി.എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിയും ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയൻ ജനറൽ സെക്രട്ടറിയുമായ എം.ജി.രാഹുൽ ഉദ്ഘാടനം ചെയ്തു.ജില്ലാ ജോയിന്റ് സെക്രട്ടറി പി.എസ്.നായിഡു അദ്ധ്യക്ഷത വഹിച്ചു.സുനിൽ മതിലകം,​ജില്ലാ വൈസ് പ്രസിഡന്റ് എം.ശിവകുമാർ,മൈക്കിൾ ബാസ്റ്റിൻ എന്നിവർ സംസാരിച്ചു.