തിരുവനന്തപുരം: സംസ്ഥാനത്ത് പ്രീമിയം പെട്രോൾ വില നൂറു കടന്നു. തിരുവനന്തപുരത്തും വയനാട്ടിലുമാണ് സെഞ്ചുറി തികച്ചത്. തിരുവനന്തപുരം നഗരത്തിൽ 100 രൂപ 20 പൈസയും പാറശ്ശാലയിൽ 101 രൂപ 14 പൈസയുമാണ് പ്രീമിയം പെട്രോൾ വില. പെട്രോളിനും ഡീസലിനും ലിറ്ററിന് 28 പൈസ വീതമാണ് ഇന്നലെ വർദ്ധിപ്പിച്ചത്. ഈ മാസം നാലാം തവണയാണ് ഇന്ധന വില കൂട്ടിയത്. അഞ്ച് ആഴ്ചയ്ക്കുള്ളിൽ 37 തവണ വില വർദ്ധന ഉണ്ടായി.