dd

ബെർലിൻ : രണ്ടാം ലോക യുദ്ധാവസാന കാലത്ത് ഓഷ്​വിറ്റ്​സിലെ നാസി കോൺസെൻട്രേഷൻ ക്യാമ്പ്​ തകർത്ത സൈനികരിൽ ഒരാളായ ഡേവിഡ്​ ഡഷ്​മാൻ (98) വിടവാങ്ങി. സോവിയറ്റ് യൂണിയന്റെ ടി-34 ടാങ്കുമായി ഓഷ്​വിറ്റ്​സിന്‍റെ വൈദ്യുതി വേലി തകർത്ത അദ്ദേഹം 'ഓഷ്​വിറ്റ്​സ്​ ​ഹീറോ' എന്ന പേരിലാണ്​ അറിയപ്പെട്ടിരുന്നത്​. ഓഷ്​വിറ്റ്​സിലെ ക്യാമ്പിനെ കുറിച്ച്​ അറിവി​ല്ലാതെയാണ് അവിടെ ​ എത്തിയതെന്നും എന്നാൽ അകത്തെത്തിയപ്പോൾ നിറയെ അസ്ഥികൂടങ്ങളും എല്ലും തോലുമായ തടവുകാരേയുെം കണ്ട്​ ഞെട്ടിയെന്നും പിന്നീട്​ അദ്ദേഹം പറഞ്ഞിരുന്നു. ഇതോടെ 1945 ജനുവരി 27ന് ഓഷ്​വിറ്റ്​സിന്‍റെ​ ​വൈദ്യുതി വേലി തകർത്ത് ക്യാമ്പിലെ ​തടവുകാരെ മോചിപ്പിക്കുകയായിരുന്നു. ഇതിന് നേതൃത്വം നല്കിയവരിൽ ജീവിച്ചിരുന്ന അവസാനത്തെ സൈനികനായിരുന്നു ഡേവിഡ്​ ഡഷ്​മാൻ