hareesh-peradi

കേന്ദ്ര സർക്കാർ വാക്സിൻ നയം പുതുക്കിയ പശ്ചാത്തലത്തിൽ കേന്ദ്രത്തിനെതിരെ പരിഹാസവുമായി നടനും ഇടതുപക്ഷ അനുഭാവിയുമായ ഹരീഷ് പേരടി. കേന്ദ്രം കേരളത്തിന്റെ അടുത്തുനിന്നും കൂടുതൽ പഠിക്കാനായി ട്യൂഷന് ചേർന്നു എന്നാണ് നടൻ പറയുന്നത്.

ട്യൂഷൻ ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ ജനങ്ങൾക്ക് നേർവഴി കാണിച്ചുകൊടുക്കും എന്നും ഹരീഷ് പേരടി അഭിപ്രായപ്പെടുന്നു. 'മൂന്ന് വർഷത്തിനപ്പുറം കേരളം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ കൊടുക്കും എന്ന് എനിക്കുറപ്പുണ്ട്' എന്ന് പറഞ്ഞുകൊണ്ടാണ് നടൻ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

കുറിപ്പ് ചുവടെ:

'സഖാക്കളെ ഇതാണ് യഥാർത്ഥ വിജയദിനം. കേന്ദ്രം കേരളത്തിന്റെ അടുത്ത് കൂടുതൽ പഠിക്കാൻ വേണ്ടി ട്യൂഷന് ചേർന്നു. നീതിയും സത്യവും സുപ്രീം കോടതിയും ഉറക്കെ പറഞ്ഞു. അങ്ങിനെ കേന്ദ്രം വാക്സിൻ സൗജന്യമാക്കാൻ തീരുമാനിച്ചു. ട്യൂഷൻ ഫീസില്ലാതെ കേരളം ഇനിയും രാജ്യത്തെ ജനങ്ങളെ നേർവഴി കാണിക്കും. മൂന്ന് വർഷത്തിനപ്പുറം കേരളം രാജ്യത്തിന് ഒരു പ്രധാനമന്ത്രിയെ കൊടുക്കും എന്ന് എനിക്കുറപ്പുണ്ട്...ലാൽസലാം.'

content details: hareesh peradi on centres new vaccine policy and keralas vaccination drive.