garlic

ഔഷധഗുണങ്ങൾ ഏറെയുള്ള വെളുത്തുള്ളി രോഗപ്രതിരോധശേഷിക്ക് നല്ലതാണ്. വെറും വയറ്റിൽ വെളുത്തുള്ളി കഴിക്കുന്നതാണ് ഏറെ ഫലപ്രദം. വെറും വയറ്റിൽ കഴിക്കുമ്പോൾ വെളുത്തുള്ളി ആന്റിബയോട്ടിക്കിന് സമാനമായാണ് പ്രവർത്തിക്കുന്നത്.

ഹൃദ്രോഗം തടയാനും കരൾ, ബ്ലാഡർ എന്നിവയുടെ പ്രവർത്തനത്തെ കാര്യക്ഷമമാക്കാനും വയറിളക്കം നിയന്ത്രിക്കാനും, ദഹനത്തെ സഹായിക്കാനും വയറ്റിൽ നിന്ന് വിഷാംശങ്ങൾ നീക്കം ചെയ്യാനും ഇത് സഹായിക്കും.

പ്രമേഹം, കാൻസർ, വിഷാദം എന്നിവയെ പ്രതിരോധിക്കാനും വെളുത്തുള്ളി നല്ലതാണ്. ശ്വാസകോശസംബന്ധമായ രോഗങ്ങളായ ന്യൂമോണിയ, കഫക്കെട്ട്, ക്ഷയം, ആസ്ത്മ എന്നിവയ്ക്ക് പരിഹാരമാണ് വെളുത്തുള്ളി.

ആമാശയത്തിലെ വിഷബാധ, മലബന്ധം എന്നിവയകറ്റാൻ ചൂട് വെള്ളത്തിൽ വെളുത്തുള്ളി ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. ചെവിവേദനയ്ക്ക് വെളുത്തുള്ളി നീരിന്റെ ഒന്നോ രണ്ടോ തുള്ളി ചെവിയിൽ ഒഴിക്കുന്നതും നല്ലതാണ്. നെഞ്ചെരിച്ചിൽ തടയാനും വെളുത്തുള്ളി സഹായിക്കും.