vv

വാഷിംഗ്ടണ്‍: യു.എസിലെ മിനിയപൊളിസില്‍ മൂന്ന് സ്ഥലങ്ങളിലുണ്ടായ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. പുലര്‍ച്ചെ 1.30ഓടെ വടക്കന്‍ മിനിയപൊളിസിലെ സെക്കന്‍ഡ് സ്ട്രീറ്റ് 22 അവന്യൂവില്‍ ഒരു സ്ത്രീക്കാണ് ആദ്യം വെടിയേറ്റത്. പൊലീസെത്തി ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. അക്രമിയെ കണ്ടെത്താന്‍ പൊലീസ് അന്വേഷണം തുടങ്ങി.

മിനിറ്റുകള്‍ക്ക് ശേഷം അടുത്ത വെടിവയ്പ്പുണ്ടായി. ഈസ്റ്റ് ലേക്ക് സ്ട്രീറ്റിന് സമീപമായിരുന്നു ഇത്. രണ്ട് കാറുകളിലായി എത്തിയവര്‍ തമ്മില്‍ തര്‍ക്കം ആരംഭിക്കുകയും പരസ്പരം വെടിവയ്ക്കുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു. തര്‍ക്കം കണ്ട് സ്ഥലത്തെത്തിയ യാത്രക്കാരനാണ് ഇവിടെ വെടിയേറ്റത്.

പുലര്‍ച്ചെ രണ്ടോടെ സൗത്ത് ഫിഫ്ത് സ്ട്രീറ്റിലുണ്ടായ മൂന്നാമത്തെ സംഭവത്തിൽ വെടിയേറ്റയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി പൊലീസ് അധികൃതർ പറഞ്ഞു.