സനാ: സെന്‍ട്രല്‍ യെമനിലുണ്ടായ മിസൈല്‍ ഡ്രോണ്‍ ആക്രമണത്തില്‍ 21 പേര്‍ കൊല്ലപ്പെട്ടു. മാരിബ് നഗരത്തിലെ ഗ്യാസ് സ്റ്റേഷനിലാണ് സ്‌ഫോടനം നടന്നത്. മരിച്ചവരില്‍ അഭയാര്‍ഥിയായ അഞ്ചു വയസ്സുകാരിയും ഉള്‍പ്പെടും. ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിലെന്ന് യെമന്‍ പ്രധാന മന്ത്രി മയീന്‍ അബ്ദുല്‍ മലിക് ആരോപിച്ചു.
കഴിഞ്ഞ ദിവസം, ഇതേ നഗരത്തില്‍ ഹൂതി വിമതര്‍ നടത്തിയ മിസൈല്‍ ആക്രമണത്തില്‍ 16 പേര്‍ കൊല്ലപ്പെട്ടിരുന്നു.