കൊവിഡ് രണ്ടാംഘട്ട വ്യാപനത്തോടെ വീണ്ടും ക്ഷേത്രങ്ങളിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ പല ക്ഷേത്രങ്ങളിലും അന്തിത്തിരി മങ്ങി. വരുമാനക്കുറവായതോടെ നടത്തിപ്പ് പ്രതിസന്ധിയിൽ. നിത്യ ചെലവിനും പൂജയ്ക്കും ജീവനക്കാരുടെ ശമ്പളത്തിനും വൈദ്യുതി ചാർജിനുപോലും പല ക്ഷേത്രങ്ങളിലും വകയില്ല. നീക്കിയിരിപ്പിൽ നിന്ന് നിത്യ ചെലവുകൾ നിർവഹിച്ചിരുന്ന ക്ഷേത്രങ്ങളിൽ അതും തീർന്നതോടെ ഭരണസമിതി അംഗങ്ങളുടെയും വിശ്വാസികളുടെയും ഔദാര്യത്തിലാണ് ഇപ്പോൾ കാര്യങ്ങൾ മുന്നോട്ട് പോകുന്നത്.
ദേവസ്വം ബോർഡ്, സ്വകാര്യ ട്രസ്റ്റുകാർ, കരക്കാർ, കുടുംബക്കാർ എന്നിവരുടെ വകയായി ചെറുതും വലുതുമായി അയ്യായിരത്തിലധികം ക്ഷേത്രങ്ങളാണ് ജില്ലയിലുള്ളത്. ലോക്ക് ഡൗണിന് മുൻപ് വരെ നല്ലൊരു തുക മിച്ചം വന്നിരുന്ന ക്ഷേത്രങ്ങളിൽ കഴിഞ്ഞ കുറേക്കാലമായി കാൽക്കാശിന് പോലും വരുമാനമില്ല. കൊവിഡ് ഭീതിയിൽ ഭക്തരുടെ വരവ് കുറഞ്ഞതാണ് വരുമാനത്തെ ബാധിച്ചത്. ഈ കാലത്ത് നിരവധി വിശേഷ ദിനങ്ങളാണ് കടന്നു പോയത്. വിഷു ദിനത്തിൽ പോലും ഭക്തർക്ക് ക്ഷേത്രങ്ങളിൽ പ്രവേശിക്കാൻ നിയന്ത്രണങ്ങളായിരുന്നു.കാണിക്കയും നേർച്ചകളും സംഭാവനകളും പൂജാദി കാര്യങ്ങളിലെ വരുമാനവുമാണ് ക്ഷേത്രങ്ങളിലെ വരുമാനം.
പടി കടക്കാതെ പ്രായമായവർ
പതിവായി ക്ഷേത്ര ദർശനം നടത്തിയിരുന്ന പ്രായമായവരിൽ പലരും കൊവിഡിനെ ഭയന്ന് വീടിന് പുറത്തിറങ്ങുന്നില്ല. പ്രായമായവരാണ് തങ്ങളുടെയും മക്കളുടെയും ചെറുമക്കളുടെയും അഭിവൃദ്ധിക്കായി ക്ഷേത്രങ്ങളിൽ പൂജകൾക്കും വഴിപാടുകൾക്കും ധാരാളം പണം ചെലവഴിക്കുന്നത്.
വഴിപാടുകളുടെയും പൂജകളുടെയും പണത്തിന് പുറമെ വിശേഷ ദിവസങ്ങളിൽ പൂജാരി, കഴകം, അടിച്ചു തളി എന്നിവർക്ക് ദക്ഷിണയും ഇവർ നല്കാറുണ്ട്. ഇവരുടെ വരവ് നിലച്ചതോടെ ക്ഷേത്രങ്ങളിലെ വരുമാനത്തിൽ ഇടിവുണ്ടായി.
പ്രതീക്ഷ
വരാൻ പോകുന്നത് രാമായണമാസവും ചിങ്ങമാസവുമൊക്കെയാണ് അപ്പോഴെങ്കിലും എല്ലാം പൂർവ സ്ഥിതിയിലാകുമോ എന്ന ഉത്കണ്ഠയാണ് ക്ഷേത്ര ജീവനക്കാർക്കുള്ളത്.
നിത്യപൂജയുള്ള പല ക്ഷേത്രങ്ങളും ആഴ്ചയിലും ദിവസത്തിൽ ഒരു നേരവുമൊക്കെയായി തുറപ്പ്