covid

ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ വർദ്ധനവ് തുടരുന്നു. ആകെ രോഗബാധിതരുടെ എണ്ണം പതിനേഴ് കോടി നാൽപ്പത്തിമൂന്ന് ലക്ഷം പിന്നിട്ടു. മരണസംഖ്യ 37.51 ലക്ഷമായി ഉയർന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനഞ്ച് കോടി എഴുപത്തിയാറ് ലക്ഷം കടന്നു.

ഇന്ത്യയിൽ ഇതുവരെ 2. 89 കോടി ആളുകൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ആകെ മരണം 3.51 ലക്ഷമായി. നിലവിൽ രോഗികളുടെ എണ്ണത്തിൽ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്.

അതേസമയം, ബ്രസീൽ, ഫ്രാൻസ്, തുർക്കി, റഷ്യ എന്നിവിടങ്ങളിലും സ്ഥിതി ഗുരുതരമായി തുടരുകയാണ്.