റേ നെറ്റ്ഫ്ലിക്സിൽ
വിശ്വവിഖ്യാത സംവിധായകനായ സത്യജിത്ത് റേയുടെ കഥകളെ അടിസ്ഥാനമാക്കി നെറ്റ്ഫ്ളിക്സിൽ റേ എന്ന ആന്തോളജി ചിത്രമൊരുങ്ങുന്നു. റേയുടെ നാല് കഥകളാണ് ഈ ആന്തോളജി ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.
അഭിഷേക് ചൗബി, ശ്രീജിത്ത് മുഖർജി, വേസർബാല തുടങ്ങിയവർ സംവിധാനം ചെയ്യുന്ന ആന്തോളജിയിൽ മനോജ് ബാജ്പേയ്, അലിഫസൽ, ഹർഷവർദ്ധൻ കപൂർ, രാധികാ മഥൻ, ശ്വേതബസുപ്രസാദ് തുടങ്ങിയവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
പ്രണയം, ചതി, കാമം, സത്യം എന്നിവയെ അടിസ്ഥാനമാക്കിയുള്ള സത്യജിത്ത് റേയുടെ നാല് ചെറുകഥകളെ അടിസ്ഥാനമാക്കിയ ഹംഗാ ഹേക്യം ബർല, ഫോർഗെറ്റ് മീ നോട്ട്, ബഹ്രൂപിയ, സോട്ട്ലൈറ്റ് എന്നീ പേരുകളിലുള്ള നാല് ചിത്രങ്ങളുൾപ്പെടുത്തിയ റേ ഈ മാസം 25ന് റിലീസ് ചെയ്യും.