jazzy-b

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ട്വീറ്റിട്ട കനേഡിയൻ പഞ്ചാബി ഗായകൻ ജാസി ബിയുടെ അക്കൗണ്ട് അടക്കം നാലെണ്ണം ട്വിറ്റ‌ർ മരവിപ്പിച്ചു. കേന്ദ്രസർക്കാരിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി.

അക്കൗണ്ടുകൾ ബ്ളോക്ക് ചെയ്തെങ്കിലും രാജ്യത്തിന് പുറത്തുള്ള ഐ.പി വിലാസത്തിൽനിന്ന് ഇപ്പോഴും ഉപയോഗിക്കാനാകും.

ഞങ്ങൾക്ക് സാധുവായ ഒരു നിയമ അഭ്യർത്ഥന ലഭിച്ചതോടെ, പ്രദേശിക നിയമങ്ങളും ട്വിറ്റർ നിയമങ്ങളും കണക്കിലെടുത്ത് അവ വിലയിരുത്തി. ഉള്ളടക്കം ട്വിറ്ററിന്റെ നിയമങ്ങൾ ലംഘിക്കുകയാണെങ്കിൽ അവ നീക്കം ചെയ്യും. ട്വിറ്ററിന്റെ നിയമലംഘനങ്ങൾ അല്ലെങ്കിലും, ഒരു പ്രത്യേക അധികാരപരിധിയിൽ അവ നിയമവിരുദ്ധമാണെന്ന് നിർണയിക്കപ്പെട്ടാൽ, ഇന്ത്യയിൽ അതിലേക്കുള്ള പ്രവേശനം തടയും.' - ട്വിറ്ററിന്റെ കുറിപ്പിൽ പറയുന്നു.