ന്യൂഡൽഹി: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയും സോണിയ ഗാന്ധിയും എന്തുകൊണ്ടാണ് കൊവിഡ് വാക്സിൻ സ്വീകരിക്കാൻ മടികാട്ടുന്നതെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. തനിക്ക് ലഭിച്ച വിവരമനുസരിച്ച് സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ഇതുവരെ വാക്‌സിന്‍ എടുത്തിട്ടില്ല. അത് അവര്‍ക്ക് ഇന്ത്യന്‍ നിര്‍മ്മിത വാക്‌സിനില്‍ വിശ്വാസമില്ലാഞ്ഞിട്ടാണ്. കേന്ദ്രമന്ത്രി ആരോപിക്കുന്നു.
വാക്സിന്റെ ഫലപ്രാപ്തിയെക്കുറിച്ച് ചോദ്യങ്ങളുന്നയിച്ചിരുന്ന മറ്റ് കോൺഗ്രസ് നേതാക്കൾ വാക്സിൻ സ്വീകരിച്ചുവെന്നും പ്രഹ്ലാദ് ജോഷി പറയുന്നു. കൊവിഡ് വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനെതിരെ രാഹുൽ ഗാന്ധി മുമ്പ് വിമർശനങ്ങളുന്നയിച്ചിരുന്നു. ഇന്നലെ പ്രധാനമന്ത്രി പ്രഖ്യാപിച്ച പുതിയ വാക്സിൻ നയത്തിന് പിന്നാലെയും പ്രധാനമന്ത്രി മോദിക്കെതിരെ രാഹുൽ രംഗത്ത് വന്നിരുന്നു.
എല്ലാവർക്കും വാക്സിൻ സൗജന്യമായി നൽകുമെന്ന് പറയുമ്പോൾ സ്വകാര്യ ആശുപത്രികള്‍ എന്തിനാണ് വാക്സിന് പണം ഈടാക്കണമെന്നാണ് രാഹുൽ ഗാന്ധി ചോദിച്ചത്. ട്വിറ്റർ വഴിയാണ് രാഹുൽ കേന്ദ്രത്തോട് ഈ ചോദ്യമുന്നയിച്ചത്. ഏപ്രിൽ മാസം ഇരുപതാം തീയതി രാഹുലിന് കൊവിഡ് രോഗം വന്നിരുന്നു. കൊവിഡ് രോഗം വന്നയാൾ മൂന്ന് മാസങ്ങൾക്ക് ശേഷം മാത്രമേ വാക്സിനെടുക്കാൻ പാടുള്ളൂ എന്ന മാർഗനിർദേശം നിലവിലുണ്ട്.
content details: why sonia and rahul gandhi arent getting themselves vaccinated asks central minister prahlad joshi.