ന്യൂഡൽഹി: ജമ്മു കാശ്മീരിലെ റിയാസി ജില്ലയിൽ മാതാ വെെഷ്ണോ ദേവി ക്ഷേത്രത്തിനടുത്തുളള കെട്ടിടത്തിൽ തീപിടിത്തം. ഇലക്ട്രിക് ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് പ്രാഥമിക നിഗമനം. പ്രധാന ശ്രീകോവിലിന് കുറച്ചകലെയാണ് തീപിടിത്തം നടന്നതെന്ന് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സ്ഥിതിഗതികൾ ഇപ്പോൾ നിയന്ത്രണ വിധേയമാണെന്ന് ജമ്മു പൊലീസ് ഇൻസ്പെക്ടർ ജനറൽ മുകേഷ് സിംഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റററിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിൽ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ നിന്നും കറുത്ത പുക പുറത്തേക്ക് പരക്കുന്നത് കാണാവുന്നതാണ്.
Fire at cash counter of Mata Vaishno Devi Shrine pic.twitter.com/sOB5bBcQKR
— Pawan Durani (@PawanDurani) June 8, 2021
റിയാസി ജില്ലാ കളക്ടർ എസ്. ചരന്ദീപ് സിംഗുമായി സംസാരിച്ചതായും സ്ഥിതിഗതികൾ പരിഹരിക്കുന്നതായി അദ്ദേഹം അറിയിച്ചുവെന്നും കേന്ദ്ര സഹമന്ത്രി ജിതേന്ദ്ര സിംഗ് വ്യക്തമാക്കി. സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും കാര്യമായ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
Spoke to DC #Reasi, S. Charandeep Singh just now and inquired about the fire that broke out near the #VaishnoDevi shrine some time back. Thankfully, everything brought under control. No major loss reported. However, keeping a close track for the next few hours.
— Dr Jitendra Singh (@DrJitendraSingh) June 8, 2021