പുതുച്ചേരി: പുതുച്ചേരിയിൽ ലോക്ക്ഡൗൺ 14വരെ നീട്ടി. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയിട്ടുണ്ട്. പ്രദേശത്ത് കൊവിഡ് ബാധിതരുടെ എണ്ണത്തിൽ കുറവുണ്ടായതിന് പിന്നാലെയാണ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് നൽകിയത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് രാവിലെ ഒമ്പത് മുതൽ വൈകിട്ട് അഞ്ചുവരെ മദ്യ ഷോപ്പുകൾ തുറന്ന് പ്രവർത്തിക്കാനും അനുമതി നൽകി.
കഴിഞ്ഞ ദിവസം പ്രതിദിന കൊവിഡ് ബാധിതരുടെ എണ്ണം 1000ൽ താഴെയായി കുറഞ്ഞിരുന്നു. കൊവിഡ് ബാധിച്ചവരിൽ 90.9 ശതമാനം പേരും രോഗമുക്തരായതായി ആരോഗ്യവകുപ്പ് അവകാശപ്പെട്ടു. 6.9 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്.