വർക്കല: വൻതോതിൽ വ്യാജവാറ്റ് നടത്തിയിരുന്ന സംഘത്തെ അയിരൂർ പൊലീസ് അറസ്റ്റുചെയ്തു. ചെമ്മരുതി മുട്ടപ്പലം നടയറ മേലേതിൽ വീട്ടിൽ നിസാർ (43), നടയറ കുന്നിൽ പുത്തൻവീട്ടിൽ സൈഫുദ്ദീൻ (42),തൃശൂർ ചേർപ്പ് പടിഞ്ഞാറ് മുറിയിൽ ചാണിക്കൽ വീട്ടിൽ നാരായണൻ (63), കൊല്ലം ഇരവിപുരം വടക്കേവിള കാവൽപ്പുര സ്കൂളിന് സമീപം ഷിംല മൻസിലിൽ അബ്ദുൾ മുഹമ്മദ് ഷെയ്ക്ക് (71) എന്നിവരെ നിസാറിന്റെ വീട്ടിൽ നിന്നാണ് പിടികൂടിയത്.
8 ലിറ്റർ വാറ്റ് ചാരായവും 190 ലിറ്റർ കോടയും വാറ്റാൻ ഉപയോഗിച്ച സാധനസാമഗ്രികളും പൊലീസ് പിടിച്ചെടുത്തു. സംഘത്തിലുണ്ടായിരുന്ന നാലുപേർ ഓടി രക്ഷപ്പെട്ടു. വർക്കല ഡിവൈ.എസ്.പി ബാബുക്കുട്ടന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് നടത്തിയത്. അയിരൂർ സി.ഐ ഗോപകുമാർ, എസ്.ഐ രാജേഷ് എന്നിവരുടെ നേതൃത്വത്തിൽ എ.എസ്.ഐ സുനിൽകുമാർ, സി.പി.ഒമാരായ സുഗുണൻ നായർ, സജീവ്, ബ്രിജ് ലാൽ, ഹോംഗാർഡ് അനിൽകുമാർ എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്. രക്ഷപ്പെട്ടവർക്ക് വേണ്ടിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കി.
ഫോട്ടോ- പൊലീസ് അറസ്റ്റുചെയ്ത വ്യാജ വാറ്റ് സംഘം
ഫോട്ടോ- പിടികൂടിയ വാറ്റ് ഉപകരണങ്ങൾ