ff

ടെൽ അവീവ് : കൊവിഡ് കേസുകൾ കുറയുന്ന സാഹചര്യത്തിൽ പൊതുയിടങ്ങളിൽ മാസ്ക് വേണ്ടെന്ന് ഇസ്രയേൽ. നേരത്തെ തുറസായ ഇടങ്ങളിൽ മാസ്ക് പിൻവലിച്ച രാജ്യം, ഇപ്പോൾ കച്ചവടസ്ഥാപനങ്ങൾ അടക്കമുള്ള പൊതുയിടങ്ങളിലും ഇളവ് നൽകിയിരിക്കുകയാണ്. രാജ്യത്ത് 65 ശതമാനത്തിലേറെ പേർ വാക്സിൻ എടുത്ത സാഹചര്യത്തിലാണ് നിയന്ത്രണങ്ങളിൽ ഇളവ്. ഈ മാസം 15 മുതലാണ് ഉത്തരവ് പ്രാബല്യത്തിൽ വരുന്നതെന്ന് ആരോഗ്യമന്ത്രി യൂലി എഡൽ‌സ്റ്റൈൻ വ്യക്തമാക്കി. ഏപ്രിൽ 18 നാണ്​​ പൊതു ഇടങ്ങളിൽ മാസ്​ക്​ ധരിക്കണമെന്ന ഉത്തരവ് ഇസ്രായേൽ ആദ്യം പുറപ്പെടുവിച്ചത്. രോഗികളുടെ

എണ്ണം കുറയുമ്പോൾ പൂർണ്ണമായും മറ്റു നിയയന്ത്രണങ്ങളും പിൻവലിക്കുന്ന കാര്യം സർക്കാർ

ആലോചിക്കുകയാണെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ അമേരിക്ക, ബ്രിട്ടന്‍, ജര്‍മനി എന്നീ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികൾകൾക്ക് ഇസ്രായേലിൽ പ്രവേശിക്കാൻ അനുമതി നൽകിയിരുന്നു.