കുന്നംകുളം: നാടക സംവിധായകനും അഭിനേതാവുമായ ഭാർഗവൻ പള്ളിക്കര (87) നിര്യാതനായി. നാടകങ്ങളുടെ പ്രചാരണവും പരിഷോപോഷണവും ലക്ഷ്യമിട്ട് ആരംഭിച്ച സി.സി.സി എന്ന പ്രസ്ഥാനത്തിന്റെ ജനറൽ സെക്രട്ടറിയായിരുന്നു. നിരവധി നാടകങ്ങൾ എഴുതിയ അദ്ദേഹം 35 ലേറെ നാടകങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്. സിനിമകളിലും വേഷമിട്ടു. കുന്നംകുളം കോട്ടയിൽ സ്വദേശിയാണ്. തപാൽ വകുപ്പിൽ പോസ്റ്റൽ ഇൻസ്‌പെക്ടറായിരുന്നു. പോസ്റ്റൽ ജീവനക്കാരുടെ സംഘടനയായ പി.ടി.സി.ഇ.എയുടെ അഖിലേന്ത്യാ പ്രസിഡന്റുമായിരുന്നു. സംസ്‌കാരം ഇന്ന് വൈകീട്ട് നാലിന് വീട്ടുവളപ്പിൽ. പരേതയായ രമാഭായിയാണ് ഭാര്യ. മക്കൾ: പി.ബി. അനിൽ (ചാവക്കാട് എ.ഇ.ഒ), മിനി (റിട്ട. അദ്ധ്യാപിക).