ff

മാഡ്രിഡ് : കൊവിഡിൽ നിറം മങ്ങിയ ടൂറിസം രംഗത്ത്​ ഉണർവുണ്ടാക്കാനും അതുവഴി സമ്പദ്​വ്യവസ്ഥ മെച്ചപ്പെടുത്താനുമൊരുങ്ങി സ്പെയിൻ. എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള വാക്​സിനെടുത്തവർക്ക് രാജ്യത്ത് പ്രവേശനം അനുവദിച്ച് ഉത്തരവിറക്കി. സ്​പെയിൻ ഇപ്പോൾ സഞ്ചാരികൾക്ക്​ സുരക്ഷിതമായ സ്ഥലമാണെന്നും ​വിനോദസഞ്ചാര രംഗത്തെ പ്രൗഢി തിരികെ പിടിക്കുകയാണ്​ ലക്ഷ്യമെന്നും ആരോഗ്യമന്ത്രി കരോളിന ഡാറിസ്​ പറഞ്ഞു. വാക്സിൻ എടുക്കാത്ത

യൂറോപ്യൻ സഞ്ചാരികൾക്ക് 72 മണിക്കൂർ മുമ്പുള്ള ആർ.ടി.പി.സി.ആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉപയോഗിച്ചും രാജ്യത്ത് പ്രവേശിക്കാം. രാജ്യത്ത് ക്രൂയിസ്​ ബോട്ടുകളുടെ സർവീസും വൈകാതെ തുടങ്ങും. മാൽഗ എയർപോർട്ടിലേക്ക് യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നും സഞ്ചാരികൾ

എത്തുമെന്ന പ്രതീക്ഷയിലാണ് സ്പെയിൻ ഭരണകൂടം.