cloves

സുഗന്ധദ്രവ്യമായ കരയാമ്പൂ എന്നു വിളിപ്പേരുള്ള ഗ്രാമ്പൂവിൽ പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ഡയറ്ററി ഫൈബർ എന്നിവ കൂടാതെ മഗ്നീഷ്യം, പൊട്ടാസ്യം, അയൺ, കാൽസ്യം എന്നീ ധാതുക്കളും അടങ്ങിയിട്ടുണ്ട്. ഇതിന്റെ ആന്റി ബാക്ടീരിയൽ ഗുണങ്ങൾ കോളറ പോലുള്ള രോഗങ്ങളെ അകറ്റുന്നു. കാൻസർ കോശങ്ങളുടെ വളർച്ചയും ശ്വാസകോശാർബുദവും തടയാൻ സഹായിക്കുന്നു.

ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും കരളിനെ സംരക്ഷിക്കുകയും ചെയ്യുന്നു. ശ്വേത രക്താണുക്കളുടെ ഉത്പാദനം കൂട്ടാൻ സഹായിക്കുകയും ബാക്ടീരിയൽ അണുബാധകളെ പ്രതിരോധിക്കുകയും ചെയ്യുന്നു. ഗ്രാമ്പൂവിൽ യൂജെനോൾ ഘടകം പൊള്ളലുകൾക്ക് പരിഹാരമാണ്. മോണരോഗങ്ങൾ തടയുന്ന ഗ്രാമ്പൂ വേദനസംഹാരിയുമാണ്.

ഞരമ്പുകളെ ശാന്തമാക്കുന്നത് വഴി സമ്മർദ്ദം, ഉത്കണ്ഠ, സ്ട്രെസ് എന്നിവയകറ്റാനും ഗ്രാമ്പൂ നല്ലതാണ്. ഇതിലെ ആന്റി സെപ്റ്റിക് ഘടകങ്ങൾ മുറിവുകൾ ഉണക്കാൻ സഹായിക്കുന്നു. ഗ്രാമ്പൂവിലടങ്ങിയ ഫ്ലേവനോയ്ഡുകള്‍ എല്ലുകളെ ശക്തിപ്പെടുത്തുകയും റുമാറ്റിക് ആർത്രൈറ്റിസിന്റെ സാദ്ധ്യതകളെ കുറയ്ക്കുകയും ചെയ്യുന്നു.