modi

തിരുവനന്തപുരം: ഇന്ധനവിലയിൽ ഇന്നും വർദ്ധന.പെട്രോൾ ലിറ്ററിന് 25 പൈസയും ഡീസലിന് 27 പൈസയുമാണ് കൂടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 97.60 രൂപയും ഡീസലിന് 92.95 പൈസയുമാണ് വില. കേരളത്തിൽ ഏറ്റവും കുറവ് വില എറണാകുളത്താണ്. പെട്രോളിന് 95.72 രൂപയും ഡീസലിന് 91.19 രൂപയും. പാലക്കാട്ട് പെട്രോൾ വില 96.86 രൂപയും ഡീസൽ വില 92.26രൂപയും ആണ്.

കൊവിഡിന്റെ കടുത്ത ദുരിതത്തിനിടെ,37 ദിവസത്തിനകം 22 തവണയാണ് ഇന്ധനവില കൂടുന്നത്. ഈമാസം മാത്രം ഇതിനകം അഞ്ചുതവണ വിലകൂടി. അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന്റെ വിലകൂടുന്നതാണ് ഇന്ധനവിലകൂടാൻ കാരണമെന്നാണ് എണ്ണക്കമ്പനികൾ പറയുന്നത്. രാജ്യത്തെ പല സംസ്ഥാനങ്ങളിലും പെട്രോൾ വില ലിറ്ററിന് നൂറുരൂപയ്ക്ക് മുകളിലാണ്.