ബാലരാമപുരം: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന അമ്മയും മകളും മരിച്ചു. അന്തിയൂർ ചെട്ടിക്കുടിവിളാകത്ത് വീട്ടിൽ പരേതനായ അപ്പുക്കുട്ടൻ നായരുടെ ഭാര്യ സരസ്വതി അമ്മ(76), മകൾ ലതകുമാരി (53) എന്നിവരാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ മരിച്ചത്. 7 ന് രാവിലെ 9 മണിയോടെയാണ് സരസ്വതിയമ്മയുടെ മരണം സംഭവിച്ചത്. ഉച്ചയോടെ ലതകുമാരിയും മരിച്ചു.
സരസ്വതിയമ്മയുടെ മറ്റ് മക്കൾ: ഹരികുമാർ, പരേതനായ മധുസൂദനൻ. മരുമകൾ: ഗീതാകുമാരി. സുകുമാരൻ നായരാണ് (റിട്ട.ബി.എസ്.എൻ.എൽ) ഗീതാകുമാരിയുടെ ഭർത്താവ്. മക്കൾ: വിഷ്ണു, വിഘ്നേഷ് (എം.എസ്.പി മലപ്പുറം). മരുമക്കൾ: അതുല്യ, ആതിര.