ന്യൂഡൽഹി: കൊവിഡ് വാക്സിൻ എടുത്തവർക്കു കോവിൻ ആപ്പ് വഴി നൽകുന്ന സർട്ടിഫിക്കറ്റിൽ വ്യാപകമായ തെറ്റുകൾ കടന്നുകൂടുന്നതായി പരാതികൾ വരുന്നുണ്ട്. ഈ സാഹചര്യത്തിൽ കോവിൻ ആപ്പിലൂടെ ഒരാൾക്ക് പേര്, ജനനതീയതി മുതലായവയിലെ തെറ്റുകൾ ഇപ്പോൾ സ്വയം തിരുത്താനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. അത് എങ്ങനെയെന്ന് നോക്കാം.
1 ആദ്യം http://cowin.gov.in എന്ന വെബ്സൈറ്റിൽ കയറുക.
2 അതിനുശേഷം നിങ്ങളുടെ പത്തക്ക മൊബൈൽ നമ്പർ നൽകി ലോഗിൻ ചെയ്യുക
3 അപ്പോൾ നിങ്ങളുടെ മൊബൈലിലേക്ക് ഒരു ആറക്ക ഒ ടി പി ലഭിക്കും. അത് എൻ്റർ ചെയ്യുക
4 വെരിഫൈ ബട്ടണിൽ ക്ളിക്ക് ചെയ്യുക
5 ശേഷം അക്കൗണ്ട് വിവരങ്ങളിലേക്ക് പോകുക
6 അവിടെ റെയ്സ് ആൻ ഇഷ്യു എന്ന ഭാഗത്ത് ക്ലിക്ക് ചെയ്യുക
7 അപ്പോൾ നിങ്ങളുടെ വിവരങ്ങൾ എല്ലാം സ്ക്രീനിൽ തെളിയുന്നതായിരിക്കും. ഓരോ വിവരത്തിൻ്റെയും താഴെയുള്ള 'കറക്ഷൻ ഇൻ സർട്ടിഫിക്കറ്റ്' എന്ന ഭാഗത്ത് ക്ലിക്ക് ചെയ്ത് നിങ്ങളുടെ തിരുത്തൽ രേഖപ്പെടുത്തുക
8 വെബ്സൈറ്റിൽ നിന്നും ഇറങ്ങുന്നതിന് മുമ്പ് നൽകിയ വിവരങ്ങൾ എല്ലാം ശരിയാണോ എന്ന് ഒന്നുകൂടി പരിശോധിക്കുക