
സേവ് ദി ഡേറ്റ് ചിത്രങ്ങളും, വിവാഹ വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. അക്കൂട്ടത്തിലേക്ക് ഇതാ ഒരു വിവാഹ വീഡിയോ കൂടി. ഈ വിവാഹത്തിന് ഒരു പ്രത്യേകതയുണ്ട്. ഇത് ഒരാളുടെ മുപ്പത്തിയേഴാമത് വിവാഹമാണ്.
28 ഭാര്യമാരെയും, 35 മക്കളെയും 126 പേരക്കുട്ടികളെയും സാക്ഷി നിർത്തിയാണ് തായ്‌വാൻ സ്വദേശിയായ വൃദ്ധൻ വിവാഹിതനായത്. ഇദ്ദേഹം മുൻപ് ഒരു സ്ത്രീയെ തന്നെ നാല് തവണ വിവാഹം കഴിച്ചിട്ടുണ്ട്. മൂന്ന് തവണ വിവാഹമോചനം നേടിയ ശേഷമായിരുന്നു നാലാമതും ഈ സ്ത്രീയെ വിവാഹം കഴിച്ചത്.
BRAVEST MAN..... LIVING
37th marriage in front of 28 wives, 135 children and 126 grandchildren.👇👇 pic.twitter.com/DGyx4wBkHY
തായ്‌പേയ് സ്വദേശിയായ ബാങ്ക് ജീവനക്കാരൻ ഒരു സ്ത്രീയെ തന്നെ നാല് തവണ വിവാഹം കഴിച്ച സംഭവം നേരത്തെ വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബാങ്ക് ജീവനക്കാർക്ക് എട്ട് ദിവസം വിവാഹ അവധി നൽകിയിരുന്നു. കൂടുതൽ അവധി ദിവസങ്ങൾ ലഭിക്കാൻ വേണ്ടിയായിരുന്നു ഇയാൾ ഒരു സ്തീയെ തന്നെ നാല് തവണ വിവാഹം കഴിച്ചത്.മുപ്പത്തിരണ്ട് ദിവസം ഇയാൾ ലീവെടുക്കുകയും ചെയ്തു. സംഭവം പുറംലോകമറിഞ്ഞതോടെ ബാങ്ക് ഇയാളിൽ നിന്ന് അഞ്ച് ലക്ഷത്തിലധികം രൂപ പിഴ ഈടാക്കിയിരുന്നു.