v-sivankutty

സംസ്ഥാനത്തെ സ്കൂളുകളുടെ നിലവാരം കൂടുതൽ ഉയരത്തിലേക്ക് എത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. അടിസ്ഥാന വികസനം മെച്ചപ്പെട്ട രീതിയിലുള്ള ഒരു സ്‌‌കൂളെങ്കിലും എല്ലാ ജില്ലയിലുമുണ്ട്. കോഴിക്കോട് നോർത്ത് എംഎൽഎ പ്രദീപ് കുമാർ നേതൃത്വം നൽകി പൂർത്തിയാക്കിയ നടക്കാവ് ഗവണ്മെന്റ് ഗേള്‍സ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഉദാഹരണമായി എടുത്തുകൊണ്ടാണ് ശിവൻ കുട്ടി ഇക്കാര്യം വ്യക്തമാക്കിയത്.

താൻ ആ സ്‌കൂളിൽ പോയിരുന്നുവെന്നും, ഊണിലും ഉറക്കത്തിലും പ്രദീപിന്റെ ചിന്ത സ്‌കൂളിന്റെ വികസന പ്രവർത്തനത്തെ കുറിച്ചായിരുന്നുവെന്നും ശിവൻകുട്ടി പറയുന്നു.അത്തരത്തിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേരളത്തിൽ അങ്ങോളമിങ്ങോളം യാഥാർത്ഥ്യമാകുമ്പോൾ, മറ്റു സംസ്ഥാനങ്ങളിൽ നിന്നുപോലും കുട്ടികൾ കേരളത്തിലേക്ക് എത്തുമെന്നും വിദ്യാഭ്യാസ മന്ത്രി വ്യക്തി.