ലോകത്തിലെ ഏറ്റവും കളങ്കമില്ലാത്ത സ്‌നേഹമാണ് മാതൃസ്‌നേഹം. അമ്മയുടെ സ്‌നേഹത്തിന് പകരംവയ്ക്കാൻ മറ്റൊന്നും ഇല്ല. മക്കളെ തൊട്ടാൽ ഏതമ്മയും 'ഭീകരിയാകും', മനുഷ്യരുടെ കാര്യത്തിൽ മാത്രമല്ല, മൃഗങ്ങളുടെ കാര്യത്തിലും അത് അങ്ങനെതന്നെയാണ്. അത്തരത്തിലുള്ള ഒരു വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. മക്കളെ ഉപദ്രവിക്കാൻ ശ്രമിച്ച യജമാനനെ തടയുന്ന നായയാണ് വീഡിയോയിലുള്ളത്.
എന്തോ തെറ്റ് ചെയ്തതിന് നായക്കുട്ടികളെ ഒരാൾ ശാസിക്കുന്നു. മക്കളെ വഴക്കുപറയുന്നത് നോക്കി കിടക്കുകയാണ് നായ. എന്നാൽ തന്റെ കുട്ടികളെ യജമാനൻ അടിക്കാൻ നോക്കുമ്പോൾ ഓടിവന്ന് തടുക്കുന്ന നായയാണ് വീഡിയോയിലുള്ളത്.