santhivila-dinesh-unni

നടൻ രാജൻ പി ദേവിന്റെ മരുമകൾ പ്രിയങ്കയുടെ മരണവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം പുരോഗമിക്കുകയാണ്. കേസുമായി ബന്ധപ്പെട്ട് രാജൻ പി ദേവിന്റെ മകനും പ്രിയങ്കയുടെ ഭർത്താവുമായ ഉണ്ണി രാജൻ പി ദേവിനെതിരെയും, മാതാവിനെതിരെയും ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണ് നിർമാതാവ് ശാന്തിവിള ദിനേശ്.

യൂട്യൂബ് ചാനലിലൂടെയാണ് ശാന്തിവിള ദിനേശ് രംഗത്തെത്തിയിരിക്കുന്നത്. ഉണ്ണിയ്ക്കു പിന്നാലെ കേസിൽ രാജൻ പി ദേവിൻറെ ഭാര്യയും കുടുങ്ങുമെന്നും, രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായാൽ അതിനെതിരെ സമരം ചെയ്യാൻ താൻ മുന്നിൽ നിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

'രാജേട്ടന്റെ മകൻ ഉണ്ണി ഒരു വിവാഹം കഴിച്ചു. പ്രിയങ്ക എന്നൊരു പാവം കുട്ടിയെ. ഒരു കുഞ്ഞ് ആകുന്നതിനു മുമ്പ് അത് സഹികെട്ട് ആത്മഹത്യ ചെയ്തു. ആ കുട്ടിയുടെ അമ്മയും സഹോദരനും പറയുന്ന കഥ കേട്ടാൽ സങ്കടം തോന്നും. എങ്ങനെയെങ്കിലും ജീവിതം പച്ചപിടിക്കണമെന്ന ആഗ്രഹിച്ചാണ് അവൾ അവിടെ വന്നത്. ആ കുട്ടിയെ സ്ത്രീധനത്തിന്റെ പേരിൽ ക്രൂരമായി പീഡിപ്പിച്ചു. തല്ലിച്ചതച്ചു. ഈ േകസിൽ ഉണ്ണി ഇപ്പോൾ അകത്താണ്.

ശാന്തമ്മ എന്ന ഉണ്ണിയുടെ അമ്മ കൂടി പ്രതിപ്പട്ടികയിൽ നിൽക്കുന്നു. പൈസ കാണുമ്പോൾ കണ്ണ് മഞ്ഞളിച്ചതിന്റെ ദുരന്തമാണ് അവർ അനുഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ശാന്തിവിള ദിനേശ് പറഞ്ഞു. ഉണ്ണിയെപ്പറ്റി നാട്ടുകാർ പലതും പറയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.