തിരുവനന്തപുരം:ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വലിയതുറ സെന്റ് ആന്റണീസ് ഹയർ സെക്കൻഡറി സ്‌കൂളിലെ വിദ്യാർത്ഥികൾക്ക് സി.പി.ഐ വലിയതുറ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മൊബൈൽ ഫോണുകൾ നൽകി.സി.പി.ഐ സംസ്ഥാന കൗൺസിൽ അംഗവും എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റുമായ സോളമൻ വെട്ടുകാട് മൊബൈലുകൾ കൈമാറി.ഫാദർ ആഷിൻ ജോസ്,ലോക്കൽ കമ്മിറ്റി സെക്രട്ടറി രാജൻ ബഞ്ചമിൻ, കൗൺസിലർ ഐറിൻ, ലോക്കൽ കമ്മിറ്റി മെമ്പർമാരായ ഷാഫി സാമുവൽ,ജോയി സ്റ്റീഫൻ,ബ്രാഞ്ച് സെക്രട്ടറി ഫ്രാൻസിസ് അംഗങ്ങളായ ജെഫ്രി സുരേഷ്,ടീന ബൈജു എന്നിവർ പങ്കെടുത്തു.