ഓ മൈ ഗോഡ് 250 എപ്പിസോഡുകൾ പൂർത്തിയായി. ഇരുന്നൂറ്റി അൻപത് എപ്പിസോഡുകൾ പിന്നിടുന്ന പ്രത്യേക പതിപ്പിൽ അച്ഛനെ വഴിയരുകിൽ ഉപേക്ഷിക്കാൻ ഒരുങ്ങുന്ന മകന്റെ കഥയാണ് അവതരിപ്പിച്ചത്.ഈ കാഴ്ച കണ്ട നാട്ടുകാരുടെ ഉശിരുള്ള പ്രതികരണമാണ് ഓ മൈ ഗോഡിനെ വ്യത്യസ്തമാക്കിയത്.

oh-my-god

ഈ പ്രത്യേക ഏപ്പിസോഡിൽ വെഞ്ഞാറമൂട്ടിലെ ശരണാലയത്തിൽ ഓ മൈ ഗോഡ് സംഘം സഹായങ്ങൾ നൽകി. കൊവിഡിന്റെ പശ്ചാത്തലത്തിൽ ഓ മൈ ഗോഡിന്റെ ചാരിറ്റിയുടെ ഭാഗമായിട്ടാണ് ഈ സഹായങ്ങൾ നൽകിയത്.