us

വാഷിംഗ്ടൺ: ലോകത്തെ അതിസമ്പന്നന്മാരിൽ പലരും ആദായനികുതി അടയ്ക്കുന്നില്ലെന്ന് റിപ്പോർട്ടുകൾ. അതിസമ്പന്നരുടെ പട്ടികയിൽ മുമ്പന്മാരായ ആ​മസോൺ മേധാവി ജെഫ്​ ബെസോസ്​, സ്​പേസ്​ എക്​സ്​ ഉടമ ഇലോൺ മസ്​ക്​, നിക്ഷേപ സ്​ഥാപനം ബെർക്​ഷെയർ ഹാത്​വേ ചെയർമാൻ വാറൻ ബഫറ്റ്​ എന്നിവരുൾപ്പടെ പലവർഷങ്ങളിൽ നികുതിയൊടുക്കാതെ ഒഴിഞ്ഞുമാറി നടക്കുകയാണെന്ന്​ ഓൺലൈൻ മാധ്യമമായ 'പ്രോപബ്ലിക' പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു. ജീവകാരുണ്യരംഗത്തെ വലിയ പേരായ ജോർജ്​ സോറോസ്​, ബ്ലൂം ബർഗ്​ സ്​ഥാപകൻ മൈക്കൽ ബ്ലൂംബർഗ്​, നിക്ഷേപകൻ കാൾ ഇകാഹൻ തുടങ്ങിയവരും പട്ടികയിലുണ്ട്​.

ബെസോസ്​ 2007, 2011 വർഷങ്ങളിൽ ആദായ നികുതി ഒടുക്കിയിട്ടില്ല. 2007​ൽ തന്നെ ശതകോടീശ്വരന്മാരുടെ പട്ടികയിലാണ്​ ബെസോസ്​. 2011ൽ 1800 കോടി ഡോളർ ആസ്​തിയുണ്ടായിട്ടും ആദായ നികുതി മാത്രം അടച്ചില്ല. കഴിഞ്ഞ വർഷം ബെസോസിന്റെ ആസ്​തി 20,000 കോടി ഡോളറിനു മുകളിലാണ്​ (14,59,430 കോടി രൂപ).

ഇലോൺ മസ്​ക്​ 2018ൽ തീരെ നികുതി അടച്ചിട്ടില്ല. ബെസോസ്​- ബഫറ്റ്​- മസ്​ക്​ ത്രയം 204-18 വർഷങ്ങളി​ൽ നൽകേണ്ടതിന്റെ 3.4 ശതമാനം മാത്രം നൽകിയവരാണ്​. അമേരിക്കയിലെ ഇന്റേണൽ റവന്യൂ സർവീസ്​ വിഭാഗത്തിൽ നിന്ന്​ രേഖകൾ ചോർന്നാണ്​ ആദായ നികുതി കണക്കുകൾ പുറത്തെത്തിയത്​.