ജെറുസലേം: ഇസ്രയേലിലെ ജറുസലേം നഗരത്തിലെ ഒരു ആശുപത്രിയുടെ പാർക്കിംഗ് ഗ്രൗണ്ടിൽ ഭൂമി ഇടിഞ്ഞു താണ് വലിയ കുഴി രൂപപ്പെട്ടു. വലിയ ശബ്‌ദത്തോടെയാണ് ഇവിടെ ഭൂമി ഇടിഞ്ഞു താണത്. തുടർന്ന് പാർക്കിംഗ് സ്ഥലത്തുണ്ടായിരുന്ന മൂന്ന് കാറുകൾ കുഴിയിലേക്ക് പതിച്ചു.
തിങ്കളാഴ്‌ച ഉച്ചയോടെ നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ജറുസലേമിലെ ഷാരീ സെദേക് മെഡിക്കൽ സെന്ററിന് പിന്നിലെ പാർക്കിംഗ് ഗ്രൗണ്ടിലാണ് സംഭവമുണ്ടായത്.
സംഭവം നടന്നയുടനെ പ്രത്യേക സുരക്ഷാ സേന ഏഴ് ഫയർ എഞ്ചിനുകളിൽ സ്ഥലത്തെത്തി പരിശോധന നടത്തി. ആർക്കും ജീവഹാനി സംഭവിച്ചിട്ടില്ലെന്നാണ് വിവരം. തൊട്ടടുത്തായി ആശുപത്രിയുടെ അടിയിൽ നിന്ന് പാർക്കിംഗ് ഗ്രൗണ്ടിലേക്ക് ഒരു ഭൂഗർഭ വഴി നിർമ്മാണം നടക്കുന്നുണ്ടായിരുന്നു. ഈ ഭൂഗർഭ വഴിയുടെ കുറച്ചുഭാഗം നിർമ്മാണത്തിനിടെ തകർന്നുവീണിരുന്നു. ഇതാണ് പാർക്കിംഗ് ഗ്രൗണ്ടിൽ വലിയ കുഴി ഉണ്ടാകാൻ കാരണമെന്നാണ് കരുതുന്നത്.
കഴിഞ്ഞയാഴ്‌ച മെക്‌സിക്കോ സിറ്റിയിലും 300 അടി വലുപ്പമുളള വലിയ കുഴി രൂപപ്പെട്ടിരുന്നു. ഭൂഗർഭ ജലം നിറഞ്ഞ കുഴിയായിരുന്നു എന്നാലത്.
עם אחד בפרסום ראשון ממצלמות אבטחה של שערי צדק: כלי הרכב פשוט קורסים למטה. pic.twitter.com/ysQxEeBH1T
— Yossi Eli יוסי אלי (@Yossi_eli) June 7, 2021