തിരുവനന്തപുരം : പെട്രോളിന്റെയും ഡീസലിന്റെയും അനിയന്ത്രിത വിലവർദ്ധനയ്ക്കെതിരെ തലസ്ഥാനത്ത് എ.ഐ.ടി.യു.സിയുടെ നേതൃത്വത്തിൽ തൊഴിലാളികൾ പ്രതിഷേധം നടത്തി. ആര്യനാട് പെട്രോൾ പമ്പിൽ സംഘടിപ്പിച്ച ധർണ എ.ഐ.ടി.യു.സി ജില്ലാ സെക്രട്ടറി മീനാങ്കൽ കുമാർ ഉദ്ഘാടനം ചെയ്തു.ഇറവൂർ പ്രവീൺ അദ്ധ്യക്ഷത വഹിച്ചു.ഉഴമലയ്ക്കൽ ശേഖരൻ, ഈഞ്ചപുരി സന്തു, കെ.ഹരിസുധൻ, മുരളീധരൻപിള്ള, കെ.മഹേശ്വരൻ, വിജയകുമാർ, എ.സുകുമാരൻ, പ്രമോദ്, ഷിജു മരങ്ങാട് എന്നിവർ പങ്കെടുത്തു.സെക്രട്ടേറിയറ്റിനു മുന്നിലെ പെട്രോൾ പമ്പിൽ എ.ഐ.ടി.യു.സി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട് ഉദ്ഘാടനം ചെയ്തു. പി.എസ്.നായിഡു, സുനിൽ മതിലകം, മൈക്കിൾ ബാസ്റ്റിൻ എന്നിവർ പങ്കെടുത്തു.കരമനയിൽ കെ.എസ്.മധുസൂദനൻ നായർ, ആറ്റിങ്ങലിൽ മനോജ്.ബി.ഇടമന,കഴക്കൂട്ടത്ത് നിർമ്മല കുമാർ, ഉഴമലയ്ക്കലിൽ ഉഴമലയ്ക്കൽ ശേഖരൻ, പറണ്ടോട് പുറത്തിപാറ സജീവ്, നേമത്ത് കാലടി പ്രേമചന്ദ്രൻ, വിതുരയിൽ എം.എസ്.റഷീദ്, നെയ്യാറ്റിൻകരയിൽ ജി.എൻ.ശ്രീകുമാർ, സീ-ആപ്റ്റ് ന് മുന്നിൽ ലുക്മാൻ ഉൾ ഹക്കിം എന്നിവർ വിവിധ സമരങ്ങൾ ഉദ്ഘാടനം ചെയ്തു .