vh

ലണ്ടൻ: ബിറ്റ്കോയിന് ലീഗൽ ടെൻഡർ സ്റ്റാറ്റസ് നൽകുന്ന ആദ്യരാജ്യമായി എൽസാൽവദോർ. ഇവിടെ ഇനി ബിറ്റ്കോയിനിൽ ഇടപാടുകളും നിക്ഷേപവും നടത്താം. പ്രസിഡന്റ് നയിബ് ബുകെലെയാണ് സഭയിൽ ബില്ല് അവതരിപ്പിച്ചത്. മിക്ക അംഗങ്ങളും ബിറ്റ്കോയിൻ നിയമപരമായ അനുമതി നൽകുന്ന ബില്ലിന്റെ പിന്തുണച്ചു.

സൗത്ത് അമേരിക്കൻ രാജ്യമായ എൽസാൽവദോർ പ്രധാനമായും പുറമെ നിന്നുള്ള പണത്തെയാണ് വരുമാനത്തിനായി ആശ്രയിക്കുന്നത്. അതിനാൽ തന്നെ പ്രവാസികൾക്ക് ഇനി ബിറ്റ്കോയിനിൽ തങ്ങളുടെ സ്വന്തം രാജ്യത്തേക്ക് പണമയയ്ക്കാം. ജനങ്ങൾ ഇതിന് തയാറാകണമെന്നും പ്രസിഡന്റ് അഭ്യർത്ഥിച്ചു.

സാമ്പത്തിക ഉൾച്ചേർക്കൽ, നിക്ഷേപം, ടൂറിസം, ഇന്നവേഷൻ, സാമ്പത്തിക വികസനം തുടങ്ങിയവയ്ക്കെല്ലാം വലിയ പിന്തുണയേകുന്നതാണ് പുതിയ തീരുമാനമെന്ന് ബുകെലെ പറഞ്ഞു. ഓരോ ഇടപാടിന്റെയും സമയത്ത് ഡോളർ നിരക്കിലേക്ക് തുക മാറ്റാനുള്ള ഏർപ്പാടുകളും ചെയ്യുമെന്ന് അധികൃതർ അറിയിച്ചു.

പ്രധാനമായും ഇന്റർനെറ്റിലൂടെയുള്ള സാമ്പത്തിക ഇടപാടുകൾക്കായി ഉപയോഗിക്കുന്ന ഡിജിറ്റൽ നാണയമാണ് ബിറ്റ്കോയിൻ. കമ്പ്യൂട്ടർ ഭാഷയിൽ തയ്യാറാക്കിയിരിക്കുന്ന ഒരു പ്രോഗ്രാം അല്ലെങ്കിൽ സോഫ്റ്റ് വെയർ കോഡെന്ന് ഇതിനെ വേണമെങ്കിൽ പറയാം. എൻക്രിപ്ഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നതിനാല്‍ ആണ് ഇവയെ ക്രിപ്റ്റോ കറൻസി എന്നു വിളിക്കുന്നത്.