തിരുവനന്തപുരം:കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിലെ ജീവനക്കാർ മുഖ്യമന്ത്രിയുടെ വാക്സിൻ ചലഞ്ചിലേക്ക് 2.09 ലക്ഷം സംഭാവന നൽകി.ബാങ്ക് സെക്രട്ടറി എസ്.അഷറഫിൽ നിന്ന് മന്ത്രി വി.ശിവൻകുട്ടി ചെക്ക് ഏറ്റുവാങ്ങി. ​ ട്രഷറർ കെ.ബിജുകുമാർ,കേരള വാട്ടർ അതോറിട്ടി എംപ്ലോയീസ് യൂണിയൻ സംസ്ഥാന ട്രഷറർ എസ്. രഞ്ജീവ്,യൂണിയൻ ജില്ലാ സെക്രട്ടറി ഷാജി ഒ.ആർ എന്നിവർ പങ്കെടുത്തു.