പഴയങ്ങാടി: അനധികൃതമായി മണൽ കടത്തുകയായിരുന്ന രണ്ട് ടിപ്പർ ലോറികൾ പഴയങ്ങാടി പൊലീസ് പിടികൂടി. ഇന്ന് പുലർച്ചയോടെ പുതിയങ്ങാടി ചൂട്ടാട് വച്ച് പഴയങ്ങാടി എസ്.ഐ ഗിരീഷും സംഘവുമാണ് രഹസ്യവിഭാഗത്തിന്റെ വിവരത്തെ തുടർന്ന് 2 ടിപ്പറുകൾ പിടികൂടിയത്. വാഹനത്തിൽ ഉണ്ടായിരുന്നവർ ഓടി രക്ഷപെട്ടു. മാസങ്ങളായി ഈ പ്രദേശത്ത് നിന്ന് മണൽ കടത്തുന്നതായി പൊലീസിന് വിവരം കിട്ടിയിരുന്നുവെങ്കിലും പിടികൂടുവാൻ കഴിഞ്ഞിരുന്നില്ല. മണലെടുപ്പ് കാരണം കടൽ കരയിലേക്ക് കയറുന്നത് നിത്യസംഭവമാണ്. സുനാമി ബാധിത പ്രദേശമായ ചൂട്ടാട് കടൽ കരയിൽ നിന്ന് വളരെ അടുത്താണ്. പിടികൂടിയ ടിപ്പർ ലോറികൾ പൊലീസ് സ്റ്റേഷനിലേക്ക് മാറ്റി.