kk

സുഗന്ധവ്യഞ്ജനമായ ജാതിക്കയ്ക്ക് നിരവധി ഔഷധഗുണങ്ങളും ആരോഗ്യഗുണങ്ങളുമുണ്ട്.
ജാതിക്ക,ജാതിപത്രി എന്നിവയിൽ നിരവധി ആന്റിഓക്‌സിഡന്റുകൾ അടങ്ങിയിട്ടുള്ളതിനാൽ സന്ധിവാദം,കാൻസർ,പ്രമേഹം,ചർമ്മരോഗങ്ങൾക്ക് ഇവ ഉത്തമപരിഹാരമാണ്. വേദനസംഹാരിയായ ജാതിക്കാതൈലം രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. വായിലെ അണുബാധയ്ക്കു കാരണമാകുന്ന സ്ട്രെപ്റ്റോ കോക്കസ് പോലുള്ള രോഗാണുക്കളെ ഇല്ലാതാക്കി ദന്തപ്രശ്നങ്ങൾ പരിഹരിക്കാനും കഴിയും. തലച്ചോറിനെ ഉത്തേജിപ്പിക്കാനും വിഷാദലക്ഷണങ്ങളെ അകറ്റാനും ജാതിക്ക ഫലപ്രദമാണ്. ആന്റി ബാക്ടീരിയൽ, ആന്റിഫംഗൽ ഗുണങ്ങളുള്ളതിനാൽ മുഖക്കുരുവിനും പരിഹാരമാണ്. ദഹന പ്രവർത്തനങ്ങൾ നിയന്ത്രിക്കാനും ജാതിക്ക സഹായിക്കുന്നു. ചെമ്പ്,പൊട്ടാസ്യം,കാൽസ്യം,മാംഗനീസ്,ഇരുമ്പ്,സിങ്ക്,മഗ്നീഷ്യം തുടങ്ങിയവ ധാരാമുള്ള ജാതിക്ക ഹൃദയമിടിപ്പും രക്തസമ്മർദ്ദവും നിയന്ത്രിക്കുന്നതിൽ ഫലപ്രദമാണ്.