arrest

​ ​പി​ടി​യി​ലാ​യ​ത് ​പ​ട്ടാ​ള​ക്കാ​ര​നും​ ​ഐ.​ടി​ ​വി​ദ​ഗ്ദ്ധ​നും

കൊ​ല്ലം​:​ ​റെ​യി​ൽ​വേ​ ​സ്റ്റേ​ഷ​നി​ൽ​ ​വ്യ​ത്യ​സ്ത​ ​കേ​സു​ക​ളി​ൽ​ ​ര​ണ്ടു​പേ​രി​ൽ​ ​നി​ന്ന് 97​ ​കു​പ്പി​ ​വി​ദേ​ശ​മ​ദ്യം​ ​പി​ടി​കൂ​ടി.​ ​ബം​ഗ​ളൂ​രി​ൽ​ ​ജോ​ലി​ചെ​യ്യു​ന്ന​ ​പ​ട്ടാ​ള​ക്കാ​ര​ൻ​ ​ആ​റ്റി​ങ്ങ​ൽ,​ ​കാ​രി​ച്ചാ​ൽ,​ ​പാ​ല​വി​ള​ ​വീ​ട്ടി​ൽ​ ​അ​മ​ൽ​ ​(28​),​ ​ഐ.​ടി.​ ​വി​ദ​ഗ്ദ്ധ​നാ​യ​ ​ക​ഴ​ക്കൂ​ട്ടം​ ​ബ്ലോ​ക്ക് ​ഓ​ഫീ​സി​ന് ​സ​മീ​പം​ ​കൈ​ലാ​സ​ത്തി​ൽ​ ​അ​നി​ൽ​കു​മാ​ർ​ ​(38​)​ ​എ​ന്നി​വ​രാ​ണ് ​റെ​യി​ൽ​വേ​ ​പൊ​ലീ​സി​ന്റെ​ ​പി​ടി​യി​ലാ​യ​ത്.
ക​ഴി​ഞ്ഞ​ദി​വ​സം​ ​രാ​വി​ലെ​ 11.30​ന് ​ബം​ഗ​ളൂ​രു​ ​-​ ​ക​ന്യാ​കു​മാ​രി​ ​ട്രെ​യി​നി​ൽ​ ​യാ​ത്ര​ചെ​യ്യു​ക​യാ​യി​രു​ന്ന​ ​അ​മ​ലി​ന്റെ​ ​ബാ​ഗി​ൽ​ ​നി​ന്ന് ​വി​വി​ധ​ ​ബ്രാ​ൻ​ഡു​ക​ളി​ലു​ള്ള​ 60​ ​കു​പ്പി​ക​ൾ​ ​ക​ണ്ടെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​തു​ട​ർ​ന്ന് ​പ്ലാ​റ്റ്ഫോ​മി​ൽ​ ​ഉ​ച്ച​യ്ക്ക് 1​ന് ​ന​ട​ത്തി​യ​ ​പ​രി​ശോ​ധ​ന​യി​ലാ​ണ് 37​ ​കു​പ്പി​ക​ളു​മാ​യി​ ​അ​നി​ൽ​കു​മാ​ർ​ ​പി​ടി​യി​ലാ​കു​ന്ന​ത്.​ ​ര​ണ്ടു​പേ​രി​ൽ​ ​നി​ന്നു​മാ​യി​ 64​ ​ലി​റ്റ​ർ​ ​വി​ദേ​ശ​മ​ദ്യ​മാ​ണ് ​പി​ടി​കൂ​ടി​യ​ത്.​ ​ക​ർ​ണാ​ട​ക​യി​ൽ​ ​മാ​ത്രം​ ​വി​ൽ​ക്കു​ന്ന​ത്തി​നു​ള്ള​ ​കു​പ്പി​ക​ളാ​ണ് ​ക​ണ്ടെ​ടു​ത്ത​തെ​ങ്കി​ലും​ ​വ്യാ​ജ​മ​ദ്യ​മാ​ണോ​യെ​ന്നു​ള്ള​ ​സം​ശ​യ​മു​ണ്ട്.​ ​ഇ​രു​വ​രെ​യും​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കി​ ​റി​മാ​ൻ​ഡ് ​ചെ​യ്തു.
റെ​യി​ൽ​വേ​ ​പൊ​ലീ​സ് ​സൂ​പ്ര​ണ്ട് ​ഗോ​പ​കു​മാ​റി​ന്റെ​ ​നി​ർ​ദ്ദേ​ശ​പ്ര​കാ​രം​ ​ഡി​വൈ.​എ​സ്.​പി​മാ​രാ​യ​ ​പ്ര​ശാ​ന്ത്,​ ​ജോ​ർ​ജ് ​ജോ​സ​ഫ്,​ ​സി.​ഐ​ ​ഇ​ഗ്നേ​ഷ്യ​സ് ​എ​ന്നി​വ​രു​ടെ​ ​നേ​തൃ​ത്വ​ത്തി​ൽ​ ​എ​സ്.​ഐ​ ​ര​മേ​ഷ്,​ ​ര​വി​കു​മാ​ർ,​ ​ര​തീ​ഷ്,​ ​സ​തീ​ഷ് ​ച​ന്ദ്ര​ൻ,​ ​സ​ജി​ൽ,​ ​മു​കേ​ഷ് ​മോ​ഹ​ൻ,​ ​അ​നീ​ഷ്,​ ​ജി​ന​ദേ​വ് ​എ​ന്നി​വ​രു​ടെ​ ​സം​ഘ​മാ​ണ് ​പ​രി​ശോ​ധ​ന​ ​ന​ട​ത്തി​യ​ത്.