ന്യൂഡൽഹി: ആദായനികുതി ഫയലിംഗിനായി അവതരിപ്പിച്ച വെബ്സൈറ്റിലെ തകരാറുകൾ ഒരാഴ്ചയ്ക്കുള്ളിൽ പരിഹരിക്കുമെന്ന് ഇൻഫോസിസ് സഹ സ്ഥാപകൻ നന്ദൻ നിലേകനി. നികുതിദായകർക്ക് കൂടുതൽ സുഗമമായ ഫയലിംഗ് പ്രക്രിയ സാദ്ധ്യമാക്കുന്നതിനായി തിങ്കളാഴ്ചയാണ് പുതിയ പോർട്ടൽ ലോഞ്ച് ചെയ്തത്. എന്നാൽ ഇതിൽ വ്യാപകതടസങ്ങൾ നേരിടുന്നതായി പരാതികൾ ഉയർന്നതോടെ, ധനമന്ത്രി നിർമല സീതാരാമൻ ഇക്കാര്യത്തെക്കുറിച്ച് ട്വീറ്റ് ചെയ്തിരുന്നു.