ggg

മനാമ: രാജ്യത്തെ കൊവിഡ് നിയന്ത്രണങ്ങൾ ഈ മാസം 25 വരെ നീട്ടി ബഹ്റൈൻ. ആരോഗ്യ ഉന്നത കൗൺസിൽ ചെയർമാൻ ലഫ്.ജനറൽ ഡോ.ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഖലീഫയുടെ നേതൃത്വത്തിലുള്ള മെഡിക്കൽ ‌ടാസ്ക്ഫോഴ്സിന്റെതാണ് തീരുമാനം. അവശ്യ വസ്തുക്കൾ വിൽക്കുന്ന കടകൾ, പെട്രോൾ പമ്പ്, ഹെൽത്ത് ക്ലിനിക്കുകൾ, ബാങ്കുകൾ,കയറ്റുമതി ഇറക്കുമതി വിതരണക്കാർ, ഫാക്ടറികൾ,നിർമ്മാണ വസ്തുക്കളുടെ വ്യാപാര സ്ഥാപനങ്ങൾ, ഫാർമസി, വാർത്താവിനിമയ സ്ഥാപനങ്ങൾ തുടങ്ങിയവ നിയന്ത്രണമില്ലാതെ പ്രവർത്തിക്കാം. മാളുകൾ, റസ്റ്റോറന്റുകൾ കഫേകൾ എന്നിവിടങ്ങളിൽ ഡെലിവറി/ ടേക്എവേ മാത്രം, ജിമ്മുകൾ, സ്പോട്സ് ഹാളുകൾ, നീന്തൽക്കുളങ്ങൾ, ഇവന്റുകൾ, കോൺഫറൻസുകൾ, തിയേറ്ററുകൾ, ബ്യൂട്ടി പാ‌ർലറുകൾ, സ്കൂളുകൾ എന്നിവ പ്രവർത്തിക്കാൻ പാടില്ല.