ggg

വാഷിംഗ്ടൺ : ഗ്വാട്ടിമാലയിൽ നിന്ന് മതിയായ രേഖകളില്ലാതെ അമേരിക്കയിലേക്ക് വരാൻ ശ്രമിക്കരുതെന്ന കമലാ ഹാരിസിന്റെ പ്രസ്താവന വ്യാപക പ്രതിഷേധത്തിനിടയാക്കി. തന്റെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിമർശനങ്ങൾ നേരിടുകയാണ് കമല. വൈസ് പ്രസിഡന്റായതിന് ശേഷം ആദ്യമായിഗ്വാട്ടിമാലയില്‍ സന്ദര്‍ശനത്തിനെത്തിയ കമലാഹാരിസ് ഗ്വാട്ടിമാല പ്രസിഡന്റുമായി ചേർന്ന് നടത്തിയ സംയുക്ത പത്രസമ്മേളനത്തിലാണ് യു.എസ് സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്. ലാറ്റിൻ അമേരിക്കയില്‍ നടക്കുന്ന അതിക്രമങ്ങളെ കുറിച്ച് അന്വേഷണത്തിന് ചുമതലപ്പെടുത്തിയിരുന്ന മുന്‍ കാലിഫോര്‍ണിയ സെനറ്ററായിരുന്ന കമലഹാരിസിന്റെ പ്രസ്താവന അമേരിക്കയില്‍ അഭയം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ആയിരങ്ങളെയാണ് നിരാശപ്പെടുത്തിയിരിക്കുന്നതെന്നാണ് വിലയിരുത്തൽ. അഭയാര്‍ഥികളെ നിയമപരമായി സ്വീകരിക്കാന്‍ നടപടികള്‍ സ്വീകരിക്കുന്നതിന് പകരം അവര്‍ക്കെതിരെ മുഖം തിരിക്കുന്ന രീതിയിലുള്ളതാണ് അമേരിക്കൻ വൈസ് പ്രസിഡന്റിന്റെ പ്രസ്താവനയെന്ന് വിമർശനമുണ്ട്.