കൊല്ലം: അഞ്ചലിൽ യുവാവ് മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തിയ യുവതി മരിച്ചു. അഞ്ചൽ കൈപ്പള്ളിമുക്ക് സ്വദേശിനി ആതിരയാണ് കൊല്ലപ്പെട്ടത്. കൂടെ താമസിച്ചിരുന്ന ഷാനവാസാണ് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയത്. ചൊവ്വാഴ്ച വൈകിട്ടായിരുന്നു സംഭവം.
ഷാനവാസാണ് തീകൊളുത്തിയതെന്ന് ആതിര മൊഴി നൽകിയിരുന്നു. സോഷ്യൽ മീഡിയയിൽ വീഡിയോ ചിത്രീകരിച്ചതിലെ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. 40 ശതമാനം പൊള്ളലേറ്റ ഷാനവാസ് ചികിത്സയിലാണ്.