അശ്വതി: സിനിമാ, സീരിയൽ രംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ആരോഗ്യസ്ഥിതി മെച്ചപ്പെടും. വിദേശത്ത് നിന്നും ധനലാഭം പ്രതീക്ഷിക്കാം.എല്ലാ കാര്യത്തിലും ഉത്സാഹവും സാമർത്ഥ്യവും ഉണ്ടാകും. ശ്രീകൃഷ്ണന് തൃക്കൈവെണ്ണ നൽകുക. ഗായത്രീമന്ത്രം ജപിക്കുക. വ്യാഴാഴ്ച ദിവസം അനുകൂലം.
ഭരണി: മനസിന് സന്തോഷം ലഭിക്കുന്ന സന്ദർഭങ്ങൾ ഉണ്ടാകും. ബന്ധുമിത്രാദികളെ കണ്ടുമുട്ടും. പിതൃഗുണം പ്രതീക്ഷിക്കാം. കൂട്ടുബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. തിങ്കളാഴ്ച ദിവസം അനുകൂലം.
കാർത്തിക: മംഗളകാര്യങ്ങളിൽ പങ്കെടുക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. മേലാധികാരികളുടെ പ്രീതി സമ്പാദിക്കും. സാമ്പത്തിക ഇടപാടിൽ സൂക്ഷിക്കുക. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. വ്യാഴാഴ്ച ദിവസം അനുകൂലം.
രോഹിണി: വിദ്യാർത്ഥികൾക്ക് സംഗീതാദികലകളിൽ താത്പ്പര്യം വർദ്ധിക്കും. ഭാവികാര്യങ്ങളെകുറിച്ച് സുപ്രധാനമായ തീരുമാനം എടുക്കും. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതിൽ വിജയിക്കും. പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകയീരം: മനസിന് സന്തോഷം തരുന്ന സന്ദേശങ്ങൾ ലഭിക്കും. ആരോഗ്യപരമായി ചെറിയ ബുദ്ധിമുട്ടുകൾ അനുഭവപ്പെടും. പ്രശസ്തിയും, സന്തോഷവും ഉണ്ടാകും. പരീക്ഷാദികളിൽ വിജയ സാദ്ധ്യതയുണ്ട്. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം അനുകൂലം.
തിരുവാതിര: ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. വസ്ത്രവ്യാപാരികൾക്ക് സാമ്പത്തിക നേട്ടം ഉണ്ടാകും. അന്യരുടെ അഭിപ്രായങ്ങൾ മനസിലാക്കി പെരുമാറും. പ്രവർത്തികളിൽ ജാഗ്രത പാലിക്കണം. തിങ്കളാഴ്ച ദിവസം അനുകൂലം.
പുണർതം: ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർ തൊഴിൽപരമായി ധാരാളം മത്സരങ്ങൾ നേരിടും. നൂതന ഗൃഹലാഭത്തിനു സാദ്ധ്യത. ബുധനാഴ്ച ദിവസം ഉത്തമമാണ്.
പൂയം: വിദ്യാർത്ഥികൾക്ക് ഉപരിപഠനത്തിനുള്ള ശ്രമം വിജയിക്കും. പൊതുവെ എല്ലാ കാര്യങ്ങളിലും ഉണർവും ഉന്മേഷവും അനുഭവപ്പെടും. വാഹനലാഭം ഉണ്ടാകും. ഗൃഹനിർമ്മാണത്തിന് അനുകൂല സമയം. യാത്രകൾ ആവശ്യമായി വരും. തിങ്കളാഴ്ച ദിവസം അനുകൂലം.
ആയില്യം: അലങ്കാരവസ്തുക്കളിൽ പ്രിയം ഉണ്ടാകും. വരവിൽ കവിഞ്ഞ് ചെലവ് വർദ്ധിക്കും. സഹോദരങ്ങൾ സഹായിക്കും. മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. മനസിന് സന്തോഷവും സമാധാനവും ലഭിക്കും. വെള്ളിയാഴ്ച ദിവസം ദേവീ ദർശനം നടത്തുന്നതും, ചുവപ്പ് പുഷ്പങ്ങൾ കൊണ്ട് അർച്ചന നടത്തുന്നതും ഉത്തമമാണ്. വെള്ളിയാഴ്ച ദിവസം അനുകൂലം.
മകം: ദൈവിക കാര്യങ്ങളിൽ താത്പര്യം വർദ്ധിക്കും. നാടു വിട്ടു കഴിയുന്നവർക്ക് സ്വന്തം നാട്ടിലേക്ക് തിരിച്ചു വരുന്നതിനുള്ള ശ്രമം വിജയിക്കും. കർമ്മരംഗത്ത് ഉയർച്ച അനുഭവപ്പെടും. ചൊവ്വാഴ്ച ദിവസം അനുകൂലം.
പൂരം: മനസിന് സന്തോഷവും സമാധാനവും ലഭിക്കും. ഉദ്ദേശിക്കുന്ന കാര്യങ്ങൾ പ്രാവർത്തികമാക്കാൻ കഠിനമായി പ്രയത്നിക്കേണ്ടി വരും. സ്ഥിരവരുമാനം ഉണ്ടാകുന്ന ചില പദ്ധതികൾ ആസൂത്രണം ചെയ്യും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം അനുകൂലം.
ഉത്രം: ഇഷ്ടപ്പെട്ട വ്യക്തികളുടെ സമീപനം സാദ്ധ്യമാകും. പിതൃഗുണവും ഭാഗ്യപുഷ്ടിയും അനുഭവപ്പെടും. ഉദ്യോഗാർത്ഥികൾക്ക് ജോലി ലഭിക്കാൻ തടസം നേരിടും.അനാവശ്യമായ സംസാരം ഒഴിവാക്കണം. വ്യാഴാഴ്ച ദിവസം അനുകൂലം.
അത്തം: പുതിയ ഗൃഹത്തിലേക്ക് മാറിത്താമസിക്കാൻ ഉദ്ദേശിക്കുന്നവർക്ക് അനുകൂല സമയം. കലാരംഗത്ത് ധാരാളം അവസരം ലഭിക്കും. യാത്രകൾ മുഖേന പ്രതീക്ഷിച്ച ഗുണം ലഭിക്കില്ല.ക്ഷേത്രങ്ങളിൽ അന്നദാനം നടത്തുക. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചിത്തിര: പിതാവിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. പഴയ വാഹനം ലാഭത്തിന് വാങ്ങാൻ സാധിക്കും. സന്താനങ്ങൾ മുഖേന മനഃസന്തോഷം വർദ്ധിക്കും. സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വ്യാഴാഴ്ച ദിവസം അനുകൂലം.
ചോതി: സഹോദരസ്ഥാനീയരിൽ നിന്നും സഹായസഹകരണങ്ങൾ ലഭിക്കും. ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്നവർക്ക് ധാരാളം മത്സരങ്ങൾ നേരിടേണ്ടി വരും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
വിശാഖം: പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനിട വരും. ആത്മീയതയിലും ദൈവീകചിന്തക്കും വേണ്ടി സമയം ചെലവഴിക്കും. ഗൃഹവാഹനാദി സൗഖ്യം പ്രതീക്ഷിക്കാം. ഞായറാഴ്ച ദിവസം അനുകൂലം.
അനിഴം: സുഖ സൗകര്യങ്ങൾക്കുവേണ്ടി പണം ചെലവഴിക്കും. മറ്റുള്ളവരാൽ ആദരിക്കപ്പെടും. ഇഷ്ട ഭക്ഷണലാഭം ഉണ്ടാകും. ഗൃഹത്തിൽ മംഗളകർമ്മങ്ങൾ നടക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പ്രശസ്തി വർദ്ധിക്കും. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
കേട്ട: മംഗള കാര്യങ്ങളിൽ പങ്കെടുക്കും. വേണ്ടപ്പെട്ടവരിൽ നിന്നും മനഃസന്തോഷം ലഭിക്കും. കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് അവസരങ്ങൾ കുറയും. ഈശ്വരാധീനം ഉള്ളതിനാൽ എല്ലാ ആപത്തുകളിൽ നിന്നും രക്ഷപ്പെടും. വ്യാഴാഴ്ച ദിവസം അനുകൂലം.
മൂലം: ബിസിനസിൽ ഏർപ്പെട്ടവർക്ക് സാമ്പത്തിക ലാഭം പ്രതീക്ഷിക്കാം. പിതാവിൽ നിന്നും സഹായസഹകരണം ലഭിക്കും. ബിസിനസ് രംഗത്ത് ധാരാളം മത്സരങ്ങൾ നേരിടും. ഞായറാഴ്ച ദിവസം അനുകൂലം.
പൂരാടം: പൊതുപ്രവർത്തകർക്ക് സമൂഹത്തിൽ പ്രശസ്തി വർദ്ധിക്കും. മനസിന്റെ സ്വസ്ഥത നഷ്ടപ്പെടാതെ സൂക്ഷിക്കുക. സഹപ്രവർത്തകരിൽ നിന്നും നല്ല പെരുമാറ്റം ഉണ്ടാകും. ഞായറാഴ്ച ദിവസം അനുകൂലം.
ഉത്രാടം: അപ്രതീക്ഷിതമായി സമ്മാനങ്ങൾ ലഭിക്കുക വഴി മനഃസന്തോഷം വർദ്ധിക്കും. പിതൃഗുണം പ്രതീക്ഷിക്കാം. പുതിയ വാഹനം വാങ്ങാൻ ശ്രമിക്കുന്നവർക്ക് അനുകൂല സമയം. ശനിയാഴ്ച പുതിയ പ്രവർത്തനങ്ങൾക്ക് നല്ല ദിവസമല്ല.
തിരുവോണം: കർമ്മ സംബന്ധമായി ദൂരയാത്രകൾ ആവശ്യമായി വരും. ബിസിനസ് രംഗത്ത് നഷ്ടം വരാതെ സൂക്ഷിക്കണം. സാമ്പത്തിക ഇടപാടുകൾ സൂക്ഷിച്ച് കൈകാര്യം ചെയ്യണം.വ്യാഴാഴ്ച ദിവസം അനുകൂലം.
അവിട്ടം: മേലധികാരികളുടെ പ്രശംസ പിടിച്ചു പറ്റാൻ കഴിയും. ഗൃഹാന്തരീക്ഷം ശോഭനമായിരിക്കും. ഗൃഹത്തിൽ ബന്ധുസമാഗമം പ്രതീക്ഷിക്കാം. ഉല്ലാസയാത്രകളിൽ പങ്കെടുക്കും. ദമ്പതികൾ തമ്മിൽ ഐക്യതയോടെ കഴിയും. വെള്ളിയാഴ്ച ദിവസം അനുകൂലം.
ചതയം: വിദ്യാർത്ഥികൾ പഠനകാര്യത്തിൽ അലസത പ്രകടമാക്കും. ഏതു കാര്യത്തിനിറങ്ങിയാലും പ്രതീക്ഷിക്കുന്നതിലും അധികം ധനചെലവ് നേരിടും. വിദേശത്ത് നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം. വെള്ളിയാഴ്ച ദിവസം അനുകൂലം.
പൂരുരുട്ടാതി: ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. പുതിയ തൊഴിൽ ചെയ്യാനുള്ള താത്പര്യം വർദ്ധിക്കും. ബുദ്ധിപരമായി പല സന്ദർഭങ്ങളും കൈകാര്യം ചെയ്യാൻ ശ്രമിക്കണം. കുടുംബപരമായി കൂടുതൽ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കേണ്ടി വരും. സഹോദരസ്ഥാനീയരിൽ നിന്നും സഹായ സഹകരണങ്ങൾ ലഭിക്കും. ബുധനാഴ്ച ദിവസം ഉത്തമമാണ്.
ഉത്രട്ടാതി: സന്താനങ്ങളുടെ പഠനകാര്യത്തിൽ കൂടുതലായി ശ്രദ്ധിക്കേണ്ടതായി വരും. യാത്രകൾ മുഖേന പ്രതീക്ഷിച്ചതിനേക്കാൾ ഗുണം ലഭിക്കും. ഉദ്യോഗസ്ഥൻമാർക്ക് സഹനശക്തിയും ക്ഷമയും അത്യന്താപേക്ഷിതമാണ്.
രേവതി: ഉപരിപഠനത്തിന് ശ്രമിക്കുന്ന വിദ്യാർത്ഥികൾക്ക് ആഗ്രഹിക്കുന്ന വിഷയം ലഭിക്കും. ഇഷ്ടപ്പെട്ട വ്യക്തികളുടെ സമീപനം സാദ്ധ്യമാകും. ധനപരമായി നേട്ടം ഉണ്ടാകും. സഹോദരഗുണം ഉണ്ടാകും. ബുധനാഴ്ച ദിവസം ഉത്തമമാണ്.