chinese-apps

വാഷിംഗ്ടൺ: ചൈനീസ് ആപ്പുകളായ ടിക് ടോക്, വീ ചാറ്റ് ഉൾപ്പെടെ എട്ട് സോഷ്യൽ മീഡിയ ആപ്പുകൾക്ക് ഏര്‍പ്പെടുത്തിയ വിലക്ക് നീക്കാനുള്ള നടപടികൾ അമേരിക്ക ആരംഭിച്ചതായി റിപ്പോർട്ട്. ആപ്പുകൾ നിരോധിച്ചുകൊണ്ടിറക്കിയ മൂന്ന് എക്‌സിക്യൂട്ടീവ് ഓർഡറുകൾ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ റദ്ദുചെയ്തതായാണ് റിപ്പോർട്ട്.

മുൻ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് കഴിഞ്ഞ വർഷം ചൈനീസ് ആപ്പുകൾക്ക് വിലക്ക് ഏർപ്പെടുത്തിയത്. രാജ്യത്തിന്റെ സുരക്ഷ മുൻനിറുത്തിയാണ് ആപ്പുകൾക്ക് നിരോധനം ഏർപ്പെടുത്തിയതെന്നായിരുന്നു ട്രംപ് പറഞ്ഞത്. സുരക്ഷാ ഭീഷണി ആരോപിച്ച് ടിക് ടോക് ഉൾപ്പെടെയുള്ള നിരവധി ആപ്പുകൾക്ക് ഇന്ത്യയിലും വിലക്കേർപ്പെടുത്തിയിരുന്നു.