jj

ലണ്ടൻ: കൊവിഡിന്റെ പിടിയിലകപ്പെടാതെ സുരക്ഷിതമായി താമസിക്കാൻ സാധിക്കുന്ന ചില രാജ്യങ്ങളുണ്ട്. പ്രസ്തുത രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടിരിക്കുകയാണ് ലണ്ടൻ ആസ്ഥാനമായുള്ള​ ഇക്കണോമിസ്റ്റ് ഇന്റലിജൻസ് യൂണിറ്റിന്റെ സർവേ. 2021ൽ താമസിക്കാൻ ഏറ്റവും അനുയോജ്യമായ നഗരം ന്യൂസിലൻഡിലെ ഓക്ക്‌ലൻഡ് ആണെന്ന്​ സർവേയിൽ ഇവർ കണ്ടെത്തി. ന്യൂസിലൻഡിലെ വെല്ലിംഗ്ടൺ ആണ്​ നാലാമത്. കൊവിഡിനെതിരെ ശക്തമായ നടപടികളാണ് ന്യൂസിലൻഡ് സ്വീകരിച്ചത്. വൈറസിനെ പിടിച്ചു കെട്ടിയ രാജ്യത്ത്, പൗരന്മാർക്ക്​ കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കാനും കഴിഞ്ഞിട്ടുണ്ട്. 2018, 2019 വർഷങ്ങളിൽ നടന്ന സർവേയിൽ ആസ്​ട്രിയയിലെ വിയന്നയായിരുന്നു ഒന്നാമത്​. എന്നാൽ കൊവിഡ് സാരമായി ബാധിച്ചതിനാൽ ആദ്യ പത്തിൽ ഇടം നേടാൻ പോലും ആസ്ട്രിയയ്ക്ക് സാധിച്ചില്ല. 2020ൽ സർവേ നടത്തിയിട്ടില്ല.

ജപ്പാനിലെ ഒസാക്കയാണ്​ രണ്ടാമത്​. 2019ൽ ഒസാക നാലാം സ്ഥാനത്തായിരുന്നു. ആസ്ട്രേലിയയിലെ അഡ്‌ലെയ്​ഡ്​ മൂന്നാം സ്ഥാനവും പെർത്ത് ആറാം സ്ഥാനത്തും ബ്രിസ്ബേൻ പത്താം സ്ഥാനത്തുമാണ്​. സ്വിറ്റ്സർലൻഡിലെ ജനീവക്കൊപ്പം മെൽബൺ എട്ടാം റാങ്ക്​ പങ്കിടുന്നു​.

ടോക്കിയോ (അഞ്ച്​), സൂറിച്ച്​ (ഏഴ്​) എന്നിവയാണ്​ ആദ്യ പത്തിൽ ഇടംപിടിച്ച മറ്റു നഗരങ്ങൾ.

ഇവിടെ സുഖമായി താമസിക്കാം

1. ഓക്ക്‌ലൻഡ്, 2. ഒസാക്ക, 3. അഡ്‌ലെയ്​ഡ് 4. വെല്ലിംഗ്ടൺ, 5. ടോക്കിയോ

ഇവിടെ ഇച്ചിരി ബുദ്ധിമുട്ടാ

കാരക്കാസ് (വെനിസ്വല)​, ദൗആല (കാമറൂൺ), ഹരാരെ (സിംബാബ്​വെ), കറാച്ചി (പാകി​സ്ഥാൻ), ട്രിപ്പോളി (ലിബിയ), അൾജിയേഴ്​സ്​ (അൾജീരിയ), ധാക്ക (ബംഗ്ലാദേശ്​), പോർട്ട്​ മോഴ്​സ്​ബി (പാപുവ ന്യൂ ഗിനിയ), ലാ​ഗോസ്​ (നൈജീരിയ), ഡമാസ്​കസ്​ (സിറിയ)

സ്ഥിരത, സംസ്​കാരം, പരിസ്ഥിതി, വിദ്യാഭ്യാസം, ആരോഗ്യ സംരക്ഷണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ്​ പഠനത്തിന്​ ആധാരമാക്കിയത്​.