accident

സിയോൾ: ദക്ഷിണ കൊറിയയിലെ ഗ്വാങ്‌ജു നഗരത്തിൽ ബഹുനില കെട്ടിടം റോഡിൽ നിറുത്തിയിട്ടിരുന്ന ബസിന് മുകളിൽ തകർന്ന് വീണ് ഒമ്പതു പേർ മരിച്ചു. എട്ടു പേർക്ക് ഗുരുതര പരിക്കേറ്റു. അഞ്ചുനില കെട്ടിടം പൊളിച്ചു നീക്കുന്നതിനിടെയാണ് അപകടം നടന്നത്.

രാജ്യ തലസ്ഥാനമായ സിയോളിന് തെക്ക് പടിഞ്ഞാറ് 270 കിലോമീറ്റർ അകലെയാണ് സംഭവം. അപകടസമയത്ത് 17 പേർ ബസിൽ ഉണ്ടായിരുന്നു. കെട്ടിടാവശിഷ്ടങ്ങൾക്കടിൽപ്പെട്ട് ബസ് പൂർണമായി മൂടിപ്പോയി.

കെട്ടിടത്തിലുണ്ടായിരുന്ന നിർമ്മാണ തൊഴിലാളികളെ ഒഴിപ്പിച്ചു. അപകട കാരണത്തെ കുറിച്ച് പൊലീസ് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.