murder

കൊ​ല്ലം​:​ സമൂഹമാദ്ധ്യമങ്ങളിൽ വീഡിയോ പങ്കുവെച്ചതിന് യുവതിയെ കൊലപ്പെടുത്തിയ സം​ഭ​വ​ത്തി​ൽ​ ​കാമുകനെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.​ ​അ​ഞ്ച​ൽ​ ​ഇ​ട​മു​ള​യ്ക്ക​ൽ​ ​കൈ​പ്പ​ള്ളി​ ​തു​മ്പി​കു​ന്ന് ​ഷാ​ൻ​ ​മ​ൻ​സി​ലി​ൽ​ ​ഷാ​ന​വാ​സി​നെ​യാ​ണ് ​(35​)​ ​അ​ഞ്ച​ൽ​ ​പൊ​ലീ​സ് ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​ഇ​യാ​ൾക്കൊപ്പം താമസിച്ചിരുന്ന​ ​ആ​തി​ര​യാ​ണ് ​(32​)​ ​കൊല്ലപ്പെട്ടത്.​ ​ചൊ​വ്വാ​ഴ്ച​ ​രാ​ത്രി​യി​ലാ​ണ് ​ഇ​രു​വ​രെ​യും​ ​പൊ​ള്ള​ലേ​റ്റ​ ​നി​ല​യി​ൽ​ ​കണ്ടെത്തിയത്.​ ​സം​ഭ​വ​ദി​വ​സം​ ​ഇ​രു​വ​രും​ ​ത​മ്മി​ൽ​ ​വ​ഴ​ക്കി​ട്ട​താ​യി​ ​നാ​ട്ടു​കാ​ർ​ ​പ​റ​യു​ന്നു.​ ​വ​ഴ​ക്കി​നെ​ ​തു​ട​ർ​ന്ന് ​ഷാ​ന​വാ​സ് ​ത​ന്റെ​ ​ദേ​ഹ​ത്ത് ​മ​ണ്ണെ​ണ്ണെ​യാെ​ഴി​ച്ച് ​തീ​ ​കൊ​ളു​ത്തി​യ​താ​ണെ​ന്ന് ​ആ​തി​ര​ ​ആ​ശു​പ​ത്രി​യി​ലെ​ ​ഡോ​ക്ട​ർ​മാ​രോ​ടും​ ​ബ​ന്ധു​ക്ക​ളോ​ടും​ ​പ​റ​ഞ്ഞി​രു​ന്നു.​ ​ഇ​ത് ​ക​ണ​ക്കി​ലെ​ടു​ത്താ​ണ് ​പൊ​ലീ​സ് ​ഷാ​ന​വാ​സി​നെ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.​ ​നേ​ര​ത്തെ​ ​വി​വാ​ഹി​ത​നാ​യ​ ​ഷാ​ന​വാ​സ് ​ര​ണ്ട് ​വ​ർ​ഷ​മാ​യി​ ​ആ​തി​ര​യ്ക്കൊ​പ്പം​ ​താ​മ​സി​ച്ചു​വ​രി​ക​യാ​യി​രു​ന്നു.​ ആ​തി​ര​യും​ ​നേ​ര​ത്തെ​ ​വി​വാ​ഹി​ത​യാ​യി​രു​ന്നു. ഇ​വ​ർ​ക്ക് ​ആ​റു​മാ​സം​ ​പ്രാ​യ​മു​ള്ള​ ​ഒ​രു​ ​കു​ഞ്ഞു​മു​ണ്ട്.​ ​ഷാ​ന​വാ​സി​നും​ ​കാ​ര്യ​മാ​യി​ ​പൊ​ള്ള​ലേ​റ്റി​ട്ടു​ണ്ട്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​ഇ​ത് ​ഭേ​ദ​മാ​യ​ ​ശേ​ഷം​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തി​ ​കോ​ട​തി​യി​ൽ​ ​ഹാ​ജ​രാ​ക്കാ​നാ​ണ് ​പൊ​ലീ​സ് ​ആ​ലോ​ചി​ക്കു​ന്ന​ത്.