തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് "സുരക്ഷിതരായി ഇരിക്കാം, സുരക്ഷിതരായി പഠിക്കാം" എന്ന സന്ദേശവുമായി സ്‌കൂൾ വിദ്യാർത്ഥികൾക്ക് ഇംഗ്ലീഷ് പദസമ്പത്ത് വർദ്ധിപ്പിക്കാൻ ഇംഗ്ലീഷ് ഗ്രാഡ്വേറ്റ്സ് അസോസിയേഷൻ ഓൺലൈൻ ശില്പശാല നടത്തി.
ഭാഷാ നൈപുണ്യ വികസനത്തിനുള്ള 'ലേപ് ( ലാംഗ്വേജ് അക്വിസിഷൻ പ്രോഗ്രാം) ശില്പശാല "വോട്ട്" (വൊക്കാബുലറി ഓർഗനൈസ്ഡ് ആൻഡ് ടാക്ക്ൾഡ് ഈസിലി) എന്ന പേരിൽ നടന്നു. എസ്. സി. ഇ. ആർ. ടി സി മുൻ റിസർച്ച് ഓഫീസർ ഡോ. ജോസ് ഡി. സുജീവ് നേതൃത്വം നൽകി. വിവിധ ജില്ലകളിലെ സ്‌കൂളുകളിൽ നിന്ന് നിരവധി അദ്ധ്യാപകരും വിദ്യാർത്ഥികളും പങ്കെടുത്തു.
തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ. സിയാദ് ഉദ്ഘാടനം ചെയ്തു. ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളിലെ ഇംഗ്ലീഷ് നിലവാരത്തിൽ മലയാളം മീഡിയം സ്‌കൂളുകളിലെ ഇംഗ്ലീഷ് മെച്ചപ്പെടുത്തുന്നതിൽ ഇംഗ്ലീഷ് ഗ്രാഡ്വേറ്റ് അദ്ധ്യാപകരുടെ സംഭാവന വലുതാണെന്ന് അദ്ദേഹം പറഞ്ഞു. വടയക്കണ്ടി നാരായണൻ, വി.പി. കുഞ്ഞിമൂസ, ഇ. നിരഞ്ജന, എം. അഖില തുടങ്ങിയവർ സംസാരിച്ചു.