കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബഗ്ലാൻ പ്രവിശ്യയിൽ ഭീകരസംഘടനായ താലിബാൻ നടത്തിയ കാർ ബോംബാക്രമണത്തിൽ ആറ് സൈനികർ കൊല്ലപ്പെട്ടു. 10ലധികം പേർക്ക് പരിക്കേറ്റു. സൈനികത്താവളത്തിന് സമീപമാണ് ബോംബ് പൊട്ടിത്തെറിച്ചത്. സ്‌ഫോടനത്തിൽ താവളത്തിന്റെ ചില ഭാഗങ്ങൾ തകർന്നു.
പ്രാദേശിക സമയം പുലർച്ചെ രണ്ടു മണിയോടെയാണ്ആക്രമണം നടന്നത്.